വാസ്‌കോ: ബംഗളൂരു എഫ്‌സിക്കെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ എഫ്‌സി ഗോവയെ നേരിടും. ലീഗില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നോട്ട് പോകുന്ന കൊമ്പന്‍മാര്‍ക്ക് ഇന്ന് രാത്രി 7.30ന് ബിംബോളിയിലാണ് മത്സരം.
-
"In the first couple of games, I didn't have enough confidence in myself. Since then, I have been performing well and have gained a lot of confidence. Hopefully, I can continue the same form and do even more."
— K e r a l a B l a s t e r s F C (@KeralaBlasters) January 23, 2021 " class="align-text-top noRightClick twitterSection" data="
How good has @AlbinoGomes07 been this season? 🙌🏼#YennumYellow pic.twitter.com/QxkTWBNvTo
">"In the first couple of games, I didn't have enough confidence in myself. Since then, I have been performing well and have gained a lot of confidence. Hopefully, I can continue the same form and do even more."
— K e r a l a B l a s t e r s F C (@KeralaBlasters) January 23, 2021
How good has @AlbinoGomes07 been this season? 🙌🏼#YennumYellow pic.twitter.com/QxkTWBNvTo"In the first couple of games, I didn't have enough confidence in myself. Since then, I have been performing well and have gained a lot of confidence. Hopefully, I can continue the same form and do even more."
— K e r a l a B l a s t e r s F C (@KeralaBlasters) January 23, 2021
How good has @AlbinoGomes07 been this season? 🙌🏼#YennumYellow pic.twitter.com/QxkTWBNvTo
നിലവില്‍ 19 പോയിന്‍റുമായി റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള എഫ്‌സി ഗോവയെ നേരിടാന്‍ ബ്ലാസ്റ്റേഴ്‌സ് വമ്പന്‍ പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും. കഴിഞ്ഞ നാല് മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറുന്ന എഫ്‌സി ഗോവ കഴിഞ്ഞ മത്സരത്തില്‍ എടികെ മോഹന്‍ബഗാനോട് സമനില വഴങ്ങിയിരുന്നു.
-
It will be two in-form teams clashing against each other tonight when the Gaurs take on Kerala Blasters at Bambolim. 🙌
— FC Goa (@FCGoaOfficial) January 23, 2021 " class="align-text-top noRightClick twitterSection" data="
Here are our picks who can make a big difference tonight for Coach @JuanFerrandoF's side.https://t.co/9MGYsCKXMI#RiseAgain #FCGKBFC #HeroISL pic.twitter.com/sb0WvZQRqE
">It will be two in-form teams clashing against each other tonight when the Gaurs take on Kerala Blasters at Bambolim. 🙌
— FC Goa (@FCGoaOfficial) January 23, 2021
Here are our picks who can make a big difference tonight for Coach @JuanFerrandoF's side.https://t.co/9MGYsCKXMI#RiseAgain #FCGKBFC #HeroISL pic.twitter.com/sb0WvZQRqEIt will be two in-form teams clashing against each other tonight when the Gaurs take on Kerala Blasters at Bambolim. 🙌
— FC Goa (@FCGoaOfficial) January 23, 2021
Here are our picks who can make a big difference tonight for Coach @JuanFerrandoF's side.https://t.co/9MGYsCKXMI#RiseAgain #FCGKBFC #HeroISL pic.twitter.com/sb0WvZQRqE
ബംഗളൂരുവിനെതിരായ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ജയം സ്വന്തമാക്കിയത്. അധികസമയത്ത് മലയാളി താരം കെപി രാഹുലാണ് ബ്ലാസ്റ്റേഴ്‌സിനായി വിജയ ഗോള്‍ നേടിയത്. പരിക്ക് കാരണം ബംഗളൂരുവിനെതിരെ കളിക്കാതിരുന്ന പ്ലേ മേക്കര്‍ ഫക്കുണ്ടോ പെരേര ഇന്ന് ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പേരേരയും ജെസല്‍ കാര്‍നെറോയും പരിശീലനം പുനരാരംഭിച്ചെങ്കിലും കളിക്കുന്ന കാര്യത്തില്‍ ഇതേവരെ ക്ലബ് അധികൃതരുടെ ഭാഗത്ത് നിന്നും ഉറപ്പ് ലഭിച്ചിട്ടില്ല. പേരേര തിരിച്ചെത്തുകയാണെങ്കില്‍ കഴിഞ്ഞ മത്സരത്തില്‍ പന്ത് തട്ടിയ യുവന്‍ഡ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉണ്ടാവില്ല.
കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാനായെങ്കിലും പ്രതിരോധത്തിലെ പിഴവുകള്‍ വില്ലനാകുന്നുണ്ട്. ഈ പിഴവുകളാണ് കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്‌സിന്‍റെ ക്ലീന്‍ ഷീറ്റ് ഇല്ലാതാക്കിയത്.
ഗോവ മാറ്റങ്ങളില്ലാതെയാകും ഇത്തവണ ബ്ലാസ്റ്റേഴ്‌സിനെ നേരിടാന്‍ ഇറങ്ങുക. ഇഗോർ അംഗുലോയുടെ അഭാവത്തിൽ ജോർജ്ജ് ഓർട്ടിസ് മെൻഡോസയാണ് ഗോവയുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നത്.
ഇതുവരെ ഇരു ടീമുകളും 13 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്ന് തവണ മാത്രമെ ബ്ലാസ്റ്റേഴ്‌സിന് ജയിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഒരു തവണ പോരാട്ടം സമനിലയില്‍ കലാശിച്ചു. സീസണിലെ ആദ്യപാദ മത്സരത്തില്‍ കൊമ്പന്‍മാര്‍ക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ച ഗോവക്കാണ് മത്സരത്തില്‍ മുന്‍തൂക്കം. ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാമതാകും. അതേസമയം ജയം ഗോവയുടെ റാങ്കിങ്ങിള്‍ മാറ്റം വരുത്തില്ല.