ETV Bharat / sports

ഐഎം വിജയൻ പകരം വയ്‌ക്കാനില്ലാത്ത താരമെന്ന് സഹല്‍ അബ്‌ദുള്‍ സമദ് - ഐഎം വിജയൻ

ചെറുപ്പക്കാരായ താരങ്ങളുടെ മാതൃകയാണ് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നുള്ള ഐഎം വിജയൻ. അദ്ദേഹത്തെ പോലെ ഒരാള്‍ മാത്രമേയുള്ളു. ഐഎം വിജയന് പകരമാകാൻ ആര്‍ക്കും സാധിക്കില്ല" - സഹല്‍ അഭിപ്രായപ്പെട്ടു.

Sahal Abdul Samad  IM Vijayan  ISL  AIFF  Kerala football  സഹല്‍ അബ്‌ദുള്‍ സമദ്  ഐഎം വിജയൻ  ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷൻ
ഐഎം വിജയൻ പകരം വയ്‌ക്കാനില്ലാത്ത താരമെന്ന് സഹല്‍ അബ്‌ദുള്‍ സമദ്
author img

By

Published : Oct 25, 2020, 4:34 PM IST

ന്യൂഡല്‍ഹി: ഇന്ത്യൻ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയൻ പകരം വയ്‌ക്കാനില്ലാത്ത താരമാണെന്ന് ഇന്ത്യൻ മധ്യനിര താരം സഹല്‍ അബ്‌ദുള്‍ സമദ്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷൻ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സഹല്‍. "ചെറുപ്പക്കാരായ താരങ്ങളുടെ മാതൃകയാണ് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നുള്ള ഐഎം വിജയൻ. അദ്ദേഹത്തെ പോലെ ഒരാള്‍ മാത്രമേയുള്ളു. ഐഎം വിജയന് പകരമാകാൻ ആര്‍ക്കും സാധിക്കില്ല" - സഹല്‍ അഭിപ്രായപ്പെട്ടു.

ഐഎം വിജയനൊപ്പം ഡ്രസിങ് റൂമിലിറിക്കാനുള്ള അവസരം പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നും അതില്‍ തനിക്ക് ദു:ഖമുണ്ടെന്നും സഹല്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്നുള്ള പുതിയ എല്ലാ ഫുട്‌ബോള്‍ കളിക്കാരും ഐഎം വിജയനെ ഇഷ്‌ടപ്പെടുന്നവരാണ്. കേരളത്തില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഏതൊരാളും ഐഎം വിജയനെയും സ്‌നേഹിക്കുന്നുണ്ട്. ഇപ്പോഴും ചിലയിടങ്ങളില്‍ പ്രദര്‍ശനമത്സരങ്ങള്‍ കളിക്കുന്ന ഐഎം വിജയന്‍റെ പ്രകടനം കണ്ടാല്‍ പഴയ വീര്യം ഇപ്പോഴും അദ്ദേഹത്തിന്‍റെ ഉള്ളിലുണ്ടെന്ന് കാണാനാകുമെന്നും സഹല്‍ അബ്‌ദുള്‍ സമദ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.