ബാഴ്‌സലോണ: വലിച്ചെറിയപ്പെടേണ്ടവനായിരുന്നില്ല സുവാരസെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. യുറുഗ്വന്‍ താരം ലൂയി സുവാരസ് നൗ കാമ്പിന്‍റെ പടിയിറങ്ങിയതിന് പിന്നാലെ എഴുതിയ വൈകാരികമായ കുറിപ്പിലാണ് മെസി ഇങ്ങനെ കുറിച്ചത്. ക്ലബിന്‍റെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാനും മെസി മറന്നില്ല.
-
Ig Messi: I was getting the idea but today I went into the locker room and fell the real chip. How hard it will be to not keep sharing the day with you, both on the court and outside. We're going to miss them so much. It was many years, many mattes, meals, dinners.. pic.twitter.com/xJDfTOZvfr
— Leo Messi 🔟 (@WeAreMessi) September 25, 2020 " class="align-text-top noRightClick twitterSection" data="
">Ig Messi: I was getting the idea but today I went into the locker room and fell the real chip. How hard it will be to not keep sharing the day with you, both on the court and outside. We're going to miss them so much. It was many years, many mattes, meals, dinners.. pic.twitter.com/xJDfTOZvfr
— Leo Messi 🔟 (@WeAreMessi) September 25, 2020Ig Messi: I was getting the idea but today I went into the locker room and fell the real chip. How hard it will be to not keep sharing the day with you, both on the court and outside. We're going to miss them so much. It was many years, many mattes, meals, dinners.. pic.twitter.com/xJDfTOZvfr
— Leo Messi 🔟 (@WeAreMessi) September 25, 2020
ബാഴ്‌സലോണയില്‍ ആയ കാലത്ത് മെസിയുടെ ഉറ്റ സുഹൃത്തായിരുന്നു സുവാരസ്. സ്‌പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്കാണ് സുവാരസിന്‍റെ കൂടുമാറ്റം. വ്യക്തിപരമായും ടീമെന്ന നിലയിലും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ സുവാരസ് ക്ലബിന്‍റെ ചരിത്രത്തിലെ പ്രധാന താരമാണെന്നും മെസി പറഞ്ഞു.
-
Many things I will never forget, every day together. It's gonna be weird seeing you wearing another shirt & much more facing you. You deserved to be treated like what you are:one of the most important players in club history. pic.twitter.com/lQ87GSpOpI
— Leo Messi 🔟 (@WeAreMessi) September 25, 2020 " class="align-text-top noRightClick twitterSection" data="
">Many things I will never forget, every day together. It's gonna be weird seeing you wearing another shirt & much more facing you. You deserved to be treated like what you are:one of the most important players in club history. pic.twitter.com/lQ87GSpOpI
— Leo Messi 🔟 (@WeAreMessi) September 25, 2020Many things I will never forget, every day together. It's gonna be weird seeing you wearing another shirt & much more facing you. You deserved to be treated like what you are:one of the most important players in club history. pic.twitter.com/lQ87GSpOpI
— Leo Messi 🔟 (@WeAreMessi) September 25, 2020
മെസിയുടെ കുറിപ്പിനോട് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ അടക്കം ഇതിനകം പ്രതികരിച്ച് കഴിഞ്ഞു. 2015 ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെയുള്ള കിരീടങ്ങള്‍ ക്ലബ് സ്വന്തമാക്കുമ്പോള്‍ സുവാരസ് ബാഴ്‌സലോണയുടെ ഭാഗമായിരുന്നു. നാല് തവണവീതം ലാലിഗയും കോപ്പ ഡെല്‍റേയും ക്ലബിന് വേണ്ടി സുവരാസ് സ്വന്തമാക്കി. ക്ലബിന് വേണ്ടി കളിച്ച 283 മത്സരങ്ങളില്‍ നിന്നായി 195 ഗോളുകളും 113 അസിസ്റ്റും സുവാരസ് സ്വന്തം പേരില്‍ കുറിച്ചു. 2014ല്‍ ലിവര്‍പൂളില്‍ നിന്നുമാണ് സുവാരസ് ബാഴ്‌സയിലേക്ക് എത്തുന്നത്.
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പോസ്റ്റ്
നേരത്തെ സൂചന ലഭിച്ചിരുന്നു, പക്ഷെ ഇന്ന് ലോക്ക് റൂമില്‍ എത്തിയപ്പോള്‍ വൈകാരികമായി തകര്‍ന്നുപോയി. കോര്‍ട്ടിന് അകത്തും പുറത്തും നിങ്ങളില്ലാതെ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോവുക ബുദ്ധിമുട്ടാണ്. ആ നിമിഷങ്ങള്‍ ഞങ്ങള്‍ വല്ലാതെ മിസ് ചെയ്യും. വര്‍ഷങ്ങളുടെ അടുപ്പമാണ് നമ്മല്‍ തമ്മിലുള്ളത്. പലതും ഒരിക്കലും മറക്കാന്‍ സാധിക്കില്ല.
മറ്റൊരു കുപ്പായത്തില്‍ നിങ്ങളെ കണ്ടുമുട്ടേണ്ടി വരുന്നതില്‍ വിഷമമുണ്ട്. ക്ലബിന്‍റെ ചരിത്രത്തിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് നിങ്ങള്‍. വ്യക്തിപരമായും ടീമെന്ന നിലയിലും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി. അതിനാല്‍ തന്നെ അവര്‍ ചെയ്‌തത് പോലെ നീ വലിച്ചറിയപ്പെടേണ്ടവനായിരുന്നില്ല. പക്ഷെ നിലവിലെ സാഹചര്യത്തില്‍ സത്യം എന്നെ അത്ഭുതപ്പെടുത്തുന്നില്ല. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ എല്ലാ ആശംസയും നേരുന്നു. താങ്കളെ ഞാന്‍ ഏറെ ഇഷ്‌ടപ്പെടുന്നു, സ്‌നേഹിക്കുന്നു. അടുത്ത് തന്നെ വീണ്ടും കണ്ടുമുട്ടാമെന്നും മെസി കുറിപ്പില്‍ പറയുന്നു.