ETV Bharat / sports

കോപ്പ അമേരിക്ക: ഉറുഗ്വേ ടീമായി, പരിക്കേറ്റ സൂപ്പർതാരം സുവാരസും ടീമിൽ - എഡിസണ്‍ കവാനി

വലത് കാല്‍മുട്ടില്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്ത സുവാരസ് ഇത്തവണ ടൂർണമെന്‍റിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്.

ഉറുഗ്വേ
author img

By

Published : May 31, 2019, 12:36 PM IST

കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിനുള്ള ഉറുഗ്വേ ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പത്തിന് മുന്‍തൂക്കം നല്‍കിയുള്ള 23 അംഗ ടീമിനെയാണ് പരിശീലകന്‍ ഓസ്കര്‍ ടബാരസ് പ്രഖ്യാപിച്ചത്. പരിക്കിന്‍റെ പിടിയിലുള്ള സൂപ്പർതാരം ലൂയിസ് സുവാരസും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. സുവാരസിന് പുറമെ എഡിസണ്‍ കവാനി, ഡിയഗോ ഗോഡിന്‍ തുടങ്ങിയ വെറ്ററന്‍ താരങ്ങളും ടീമില്‍ ഇടംപിടിച്ചു.

Suarez  Copa America  Uruguay  Uruguay copa america  കോപ്പ അമേരിക്ക  ഉറുഗ്വേ  സുവാരസ്  ലൂയിസ് സുവാരസ്  എഡിസണ്‍ കവാനി  ഓസ്കര്‍ ടബാരസ്
കോപ്പ അമേരിക്കക്കുള്ള ഉറുഗ്വേ ടീം

ഇത് ആറാം തവണയാണ് ടബാരസ് കോപ്പ അമേരിക്കയില്‍ ഉറുഗ്വേ ടീമിനെ പരിശീലിപ്പിക്കുന്നത്. കോപ്പ അമേരിക്ക ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയിട്ടുള്ള ഉറുഗ്വേ തങ്ങളുടെ 16-ാം കിരീടം ലക്ഷ്യമിട്ടാണ് ബ്രസീലിലേക്ക് എത്തുന്നത്. വലത് കാല്‍മുട്ടില്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്ത സുവാരസ് ഇത്തവണ ടൂർണമെന്‍റിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്. അതേസമയം സൂപ്പര്‍ താരങ്ങളടങ്ങിയ ടീമില്‍ ഉറുഗ്വെന്‍ അഭ്യന്തര ലീഗില്‍ നിന്ന് പെനറോളിന്‍റെ മധ്യനിര താരം ജിയോവാനി ഗോണ്‍സാലസ് മാത്രമാണ് ഇടംപിടിച്ചത്. കോപ്പ അമേരിക്കയില്‍ ഇത്തവണ ചിലി, ജപ്പാന്‍, ഇക്വഡോര്‍ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ഉറുഗ്വേ കളിക്കുക. ജൂണ്‍ പതിനാറിന് ഇക്വഡോറിനെതിരെയാണ് ഉറുഗ്വേയുടെ ആദ്യ മത്സരം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.