വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇനി കരുത്തര്‍ നേര്‍ക്കുനേര്‍. ഇതിനകം പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കിയ മുംബൈ സിറ്റി എഫ്‌സിയും എടികെ മോഹന്‍ബഗാനും ഏറ്റുമുട്ടുമ്പോള്‍ അര് ജയിക്കുമെന്ന പ്രവചനം ദുഷ്‌കരമാകും. ലീഗില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ പരാജയം അറിയാതെ മുന്നേറുകയാണ് എടികെ. അതേസമയം മറുഭാഗത്ത് അപ്രതീക്ഷിത പരാജയങ്ങള്‍ അടുത്തിടെ ഏറ്റുവാങ്ങേണ്ടിവന്നത് മുംബൈക്ക് തിരിച്ചടിയായിട്ടുണ്ട്.
-
The #Mariners take on the #Islanders tomorrow in the most vital match of the #HeroISL season as we battle it out for the League Winners Shield! 🙌🤩#ATKMohunBagan #JoyMohunBagan #Mariners #IndianFootball #MCFCATKMB pic.twitter.com/1aRI8pu8JH
— ATK Mohun Bagan FC (@atkmohunbaganfc) February 27, 2021 " class="align-text-top noRightClick twitterSection" data="
">The #Mariners take on the #Islanders tomorrow in the most vital match of the #HeroISL season as we battle it out for the League Winners Shield! 🙌🤩#ATKMohunBagan #JoyMohunBagan #Mariners #IndianFootball #MCFCATKMB pic.twitter.com/1aRI8pu8JH
— ATK Mohun Bagan FC (@atkmohunbaganfc) February 27, 2021The #Mariners take on the #Islanders tomorrow in the most vital match of the #HeroISL season as we battle it out for the League Winners Shield! 🙌🤩#ATKMohunBagan #JoyMohunBagan #Mariners #IndianFootball #MCFCATKMB pic.twitter.com/1aRI8pu8JH
— ATK Mohun Bagan FC (@atkmohunbaganfc) February 27, 2021
ടേബിള്‍ടോപ്പറായി ലീഗ് ഷീല്‍ഡ് സ്വന്തമാക്കുകയെന്ന മുംബൈയുടെ നീക്കമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. എടികെക്കെതിരെ വലിയ മാര്‍ജിനില്‍ ജയിച്ചാലെ ഇനി ഇത് സാധ്യമാകു. അതേസമയം എടികെക്ക് ടേബിള്‍ ടോപ്പറായി ഫിനിഷ് ചെയ്യാന്‍ സമനിലയെങ്കിലും സ്വന്തമാക്കിയാല്‍ മതി.
ഒഡീഷക്ക് ജയം
ലീഗില്‍ ഇന്ന് നടന്ന ഒഡീഷ എഫ്‌സി ഈസ്റ്റ് ബംഗാള്‍ മത്സരത്തില്‍ 11 ഗോളുകളാണ് പിറന്നത്. മത്സരത്തില്‍ ഒഡീഷ വിജയിച്ചു. ഒഡീഷ ആറും ഈസ്റ്റ് ബംഗാള്‍ അഞ്ചും ഗോളുകളാണ് അടിച്ച് കൂട്ടിയത്. സീസണില്‍ ഇരു ടീമുകളുടെയും അവസാന മത്സത്തില്‍ ഗോള്‍ വല നിറഞ്ഞു.
പില്‍കിങ്ടണിലൂടെ 24-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. പിന്നാലെ 33-ാം മിനിറ്റില്‍ ലാല്‍റെസുവാല ഒഡീഷക്കായി സമനില ഗോള്‍ നേടി. പിന്നാലെ ഗോള്‍മഴക്കും തുടക്കമായി. ഒഡീഷ ഗോളി രവി കുമാറിന്‍റെ സെല്‍ഫ് ഗോളിലൂടെ 37-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ വീണ്ടും മുന്നിലെത്തി.
രണ്ടാം പകുതിയില്‍ പോള്‍ രാംഫാങ്‌സുവും ജെറിയും ഒഡീഷക്കായി ഇരട്ട ഗോളുമായി തിളങ്ങി. ആരോണ്‍ ജോഷ്വയും ഈസ്റ്റ് ബംഗാളിനായി ഇരട്ട ഗോള്‍ സ്വന്തമാക്കി. 69-ാം മിനിറ്റില്‍ ഡിയഗോ മൗറീസിയോ ഒഡിഷയുടെ ഗോള്‍ പട്ടിക തികച്ചു. 74-ാം മിനിറ്റില്‍ ജെജെ ഈസ്റ്റ് ബംഗാളിനായി അഞ്ചാമത്തെ ഗോളടിച്ചു.
ലീഗില്‍ രണ്ടാമത്തെ ജയം സ്വന്തമാക്കിയെങ്കിലും അവസാന സ്ഥാനക്കാരായാണ് ഒഡീഷ സീസണ്‍ അവസാനിപ്പിച്ചത്. പ്രഥമ ഐഎസ്‌എല്‍ സീസണില്‍ ഈസ്റ്റ് ബംഗാള്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.