ETV Bharat / sports

യൂറോപ്പ ലീഗില്‍ നാപോളിയെ തകർത്ത് ആഴ്സണല്‍ - നാപോളി

ക്വാർട്ടർ ഫൈനലിന്‍റെ ആദ്യ പാദത്തില്‍ നാപോളിയെ ആഴ്സണല്‍ കീഴടക്കിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്.

റാംസി
author img

By

Published : Apr 12, 2019, 8:02 AM IST

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്‍റെ ആദ്യ പാദത്തില്‍ ആഴ്സണലിന് ജയം. നാപോളിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ആഴ്സണല്‍ തോല്‍പ്പിച്ചത്.

  • We take a two-goal lead to Stadio San Paolo! 💪

    🏆 #UEL

    — Arsenal FC (@Arsenal) April 11, 2019 " class="align-text-top noRightClick twitterSection" data=" ">

ആഴ്സണലിന്‍റെ രണ്ട് ഗോളുകളും പിറന്നത് മത്സരത്തിന്‍റെ ആദ്യപകുതിയിലാണ്. 14ാം മിനിറ്റില്‍ റാംസിയിലൂടെയാണ് ആഴ്സണല്‍ ആദ്യ ഗോൾ നേടിയത്. പിന്നീട് 25ാം മിനിറ്റില്‍ കൗലിബലിയുടെ സെല്‍ഫ് ഗോൾ ആഴ്സണല്‍ ലീഡ് ഇരട്ടിയാക്കി. തുടർന്നും ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും നാപോളിയുടെ വല അനക്കാൻ ആഴ്സണലിന് കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ എവേ ഗോൾ നേടാനുള്ള അവസരം നാപോളിക്കും ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല.

ഇതോടെ നാപോളിയുടെ ഹോംഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ രണ്ട് ഗോളിന്‍റെ ലീഡ് മറികടന്നാല്‍ മാത്രമേ നാപോളിക്ക് സെമി ഉറപ്പിക്കാൻ കഴിയൂ. ഈ മാസം 19നാണ് രണ്ടാം പാദ മത്സരം.

Intro:Body:

sports

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.