ടൂറിന്‍: വിരമിക്കല്‍ പ്രഖ്യാപനം നടത്തി ജര്‍മന്‍ ലോകകപ്പ് ജേതാവ് സമി ഖദിര. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ഹെര്‍ത്ത ബെര്‍ലിന് വേണ്ടിയാണ് ഖദിര നിലവില്‍ കളിക്കുന്നത്. ശനിയാഴ്‌ച രാത്രി ഹോഫെന്‍ഹെയിമിന് എതിരെയാണ് മധ്യനിര താരമായ ഖദിര അവസാനമായി ബൂട്ടുകെട്ടുക. ജര്‍മനിയിലെ സ്റ്റുര്‍ട്ട്ഗാര്‍ഡ് എഫ്‌സിക്ക് വേണ്ടി കരിയര്‍ ആരംഭിച്ച ഖദിര 2006-07 സീസണില്‍ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറി. റയലിന് വേണ്ടി സ്‌പാനിഷ് ലാലിഗ, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കുന്നതില്‍ ഖദിര പങ്കുവഹിച്ചു.
കൂടുതല്‍ കായിക വാര്‍ത്തകള്‍: പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്കൊപ്പം; ഗോളടിച്ച് കൂട്ടി സലയും കെയിനും
2015ല്‍ യുവന്‍റസിലെത്തിയ ജര്‍മന്‍ മിഡ്‌ഫീല്‍ഡര്‍ ഇറ്റാലിയന്‍ കരുത്തര്‍ക്കായി അഞ്ച് തവണ സീരി എ കിരീടം സ്വന്തമാക്കി. മൂന്ന് മാസം മുമ്പ് യുവന്‍റസ് വിട്ട ഖദിര പിന്നീട് ഹെര്‍ത്തയുടെ ക്യാമ്പിലെത്തി. ഖദിരയുടെ കരുത്തില്‍ ലീഗിലെ തരം താഴ്‌ത്തല്‍ ഭീഷണി ഒഴിവാക്കാന്‍ ഹെര്‍ത്തക്ക് സാധിച്ചു. ജര്‍മനിക്ക് വേണ്ടി 77 ഗോളുകള്‍ നേടിയ ഖേദിര 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയിരുന്നു.