പാരിസ്: ബാര്‍സയില്‍ നിന്നും പിഎസ്‌ജിയിലേക്കെത്തിയ ലയണൽ മെസിയെ സ്വാഗതം ചെയ്ത് സെർജിയോ റാമോസ്. സ്പാനിഷ് ലീഗിൽ ചിരവൈരികളായിരുന്ന ഇരുവരുടേയും പിഎസ്‌ജി കുപ്പായത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് മെസിയെ റാമോസ് സ്വാഗതം ചെയ്തിരിക്കുന്നത്.
"ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ആരെങ്കിലും കരുതിയോ, ശരിയല്ലേ ലിയോ ?! സ്വാഗതം" റാമോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പഴയ ശത്രുവിനെ സ്വാഗതം ചെയ്തുള്ള റാമോസിന്‍റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
സ്പാനിഷ് ലീഗിൽ തമ്മില്‍ പോരടിച്ച റയലിന്‍റെ റാമോസും ബാഴ്‌സയുടെ മെസിയും ഒന്നിച്ചിറങ്ങുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. 2019 മാർച്ചിൽ നടന്ന എല്‍ ക്ലാസിക്കോയ്ക്കിടെ ഇരുവരും തമ്മിലുള്ള 'കൊമ്പുകോര്‍ക്കല്‍' മറക്കാമെന്നും ഇനി സ്നേഹത്തോടെയുള്ള ആലിംഗനങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇവര്‍ പറയുന്നു.
- " class="align-text-top noRightClick twitterSection" data="
">
അതേസമയം റയലുമായുള്ള 16 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് ജൂലൈ അദ്യ വാരത്തിലാണ് രണ്ട് വര്‍ഷത്തെ കരാറില്‍ റാമോസ് പിഎസ്‌ജിയിലെത്തിയത്. എന്നാല്‍ ഫ്രഞ്ച് ക്ലബിനായി അരങ്ങേറ്റം നടത്താന്‍ റാമോസിനായിട്ടില്ല. തുടയ്‌ക്കേറ്റ പരിക്കാണ് റയലിന്‍റെ മുന്‍ നായകന് വിനയായത്.
also read: വിയ്യാറയലിനെ കീഴടക്കി; ചെല്‍സിക്ക് സൂപ്പര്‍ കപ്പ്
മെസിയുമായുള്ള കരാര്‍ നടപടികള്‍ പിഎസ്‌ജി പൂര്‍ത്തിയായെങ്കിലും എന്നാവും താരത്തിന്‍റെ അരങ്ങേറ്റമെന്നത് ക്ലബ് വ്യക്തമാക്കിയിട്ടില്ല. ഇതോടെ പിഎസ്‌ജിയില്‍ ഇരുവരും ഒന്നിച്ച് അരങ്ങേറുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.