ETV Bharat / sports

നെഞ്ചുവേദന; സെര്‍ജിയോ അഗ്യൂറോയ്ക്ക് മൂന്നുമാസം വിശ്രമം

അലാവെസിനെതിരായ മത്സരത്തിനിടെയാണ് അഗ്യൂറോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.

author img

By

Published : Nov 2, 2021, 11:23 AM IST

Sergio Aguero  സെര്‍ജിയോ അഗ്യൂറോ  ബാഴ്‌സലോണ  ലാ ലിഗ  ബാഴ്‌സലോണ  മെസി  Sergio Aguero ruled out for three months  സെര്‍ജിയോ അഗ്യൂറോയ്ക്ക് മൂന്നുമാസം വിശ്രമം
നെഞ്ചുവേദന; സെര്‍ജിയോ അഗ്യൂറോയ്ക്ക് മൂന്നുമാസം വിശ്രമം

ബാഴ്‌സലോണ: മത്സരത്തിനിടെ ഉണ്ടായ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാഴ്‌സലോണയുടെ സൂപ്പർതാരം സെര്‍ജിയോ അഗ്യൂറോയ്ക്ക് മൂന്നുമാസം വിശ്രമം അനുവദിച്ചു. എന്നാൽ താരത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ടീം അധികൃതര്‍ അറിയിച്ചു.

ലാ ലിഗയിൽ അലാവെസിനെതിരായ മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപാണ് അഗ്യൂറോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ താരത്തെ മെഡിക്കൽ സംഘം മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി. പിന്നാലെ കൂടുതൽ പരിശോധനകൾക്കായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ALSO READ : മത്സരത്തിനിടെ നെഞ്ചുവേദന ; സെര്‍ജിയോ അഗ്വേറോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അതേസമയം അഗ്യൂറോയുടെ അഭാവം ബാഴ്‌സലോണയ്‌ക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. മെസി ടീം വിട്ടതോടെ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ബാഴ്‌സലോണ നിലവില്‍ ലാ ലിഗയില്‍ ഒന്‍പതാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ നിന്ന് വെറും 16 പോയന്‍റ് മാത്രമാണ് മുന്‍ ചാമ്പ്യന്മാര്‍ക്ക് നേടാനായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.