മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഹോം ഗ്രൗണ്ട് പോരാട്ടത്തില്‍ വമ്പന്‍ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സതാംപ്‌റ്റണെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത ഒമ്പത് ഗോളുകള്‍ക്ക് ജയിച്ച യുണൈറ്റഡ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമെത്തി. ഇരു ടീമുകള്‍ക്കും 44 പോയിന്‍റ് വീതമാണുള്ളത്.
ആദ്യ പകുതിയില്‍ നാലും രണ്ടാം പകുതിയില്‍ അഞ്ചും ഗോളുകളാണ് ഓള്‍ഡ് ട്രാഫോഡിലെ ചുകന്ന ചെകുത്താന്‍മാര്‍ അടിച്ച് കൂട്ടിയത്. ആദ്യ പകുതിയില്‍ ആരോണ്‍ ബിസാക്ക (18), മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് (25), എഡിസണ്‍ കവാനി (39) എന്നിവര്‍ യുണൈറ്റഡിനായി വല കുലുക്കിയപ്പോള്‍ സതാംപ്‌റ്റണിന്‍റെ പ്രതിരോധ താരം ജാന്‍ ബെഡ്‌നാര്‍ക്കിന്‍റെ (34) സെല്‍ഫ് ഗോളിലൂടെ ലീഡ് നാലായി.
മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ ഇംഗ്ലീഷ് മുന്നേറ്റ താരം ആന്‍റണി മാര്‍ഷ്യല്‍ (69, 90) ഇരട്ട ഗോളുമായി തിളങ്ങി. മാര്‍ഷ്യലിനെ കൂടാതെ സ്‌കോട്ട് മക്‌ടോമി (71), മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ് (87), ഡാനിയേല്‍ ജെയിംസ് (90+3) എന്നിവരും വല കുലുക്കി.
-
🎥 Sit back, relax and enjoy all the best bits from a memorable night at Old Trafford.
— Manchester United (@ManUtd) February 3, 2021 " class="align-text-top noRightClick twitterSection" data="
Sweet dreams, Reds ❤#MUFC #MUNSOU pic.twitter.com/M9bBoh9Rdo
">🎥 Sit back, relax and enjoy all the best bits from a memorable night at Old Trafford.
— Manchester United (@ManUtd) February 3, 2021
Sweet dreams, Reds ❤#MUFC #MUNSOU pic.twitter.com/M9bBoh9Rdo🎥 Sit back, relax and enjoy all the best bits from a memorable night at Old Trafford.
— Manchester United (@ManUtd) February 3, 2021
Sweet dreams, Reds ❤#MUFC #MUNSOU pic.twitter.com/M9bBoh9Rdo
അതേസമയം രണ്ട് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് സതാംപ്‌റ്റണ് തിരിച്ചടിയായി. പോളിഷ് പ്രതിരോധ താരം ജാന്‍ ബെഡ്‌നാര്‍ക്കും സ്വിസ് മധ്യനിര താരം അലക്‌സ് ജഗ്വഡ്‌സുമാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. കഴിഞ്ഞ സീസണിലും സതാംപ്‌റ്റണ്‍ സമാന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ലെസ്റ്റര്‍ സിറ്റിക്കെതിരെയായിരുന്നു കഴിഞ്ഞ സീസണില്‍ സതാംപ്‌റ്റണ്‍ മറുപടിയില്ലാത്ത ഒമ്പത് ഗോളിന്‍റെ തോല്‍വി ഏറ്റുവാങ്ങിയത്.
-
Woke up this morning feeling 𝙣𝙞𝙣𝙚 😎#MUFC #MUNSOU pic.twitter.com/vsYAbAWuyD
— Manchester United (@ManUtd) February 3, 2021 " class="align-text-top noRightClick twitterSection" data="
">Woke up this morning feeling 𝙣𝙞𝙣𝙚 😎#MUFC #MUNSOU pic.twitter.com/vsYAbAWuyD
— Manchester United (@ManUtd) February 3, 2021Woke up this morning feeling 𝙣𝙞𝙣𝙚 😎#MUFC #MUNSOU pic.twitter.com/vsYAbAWuyD
— Manchester United (@ManUtd) February 3, 2021
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ മാര്‍ജിനിലുള്ള ജയമെന്ന റെക്കോഡിനൊപ്പമെത്താനും സോള്‍ഷയറുടെ ശിഷ്യന്‍മാര്‍ക്കായി. ഇതിന് മുമ്പ് 2019ലും 1995ലുമായിരുന്നു ഒരു ടീം ഒമ്പത് ഗോളുകള്‍ക്ക് ജയിച്ചത്. ലെസ്റ്റര്‍ സിറ്റിയാണ് മറുപടിയില്ലാത്ത ഒമ്പത് ഗോളിന് ജയിച്ചത്. അന്നും സതാംപ്‌റ്റണായിരുന്നു ലെസ്റ്ററിന്‍റെ കശാപ്പിനിരയായത്. 1995ല്‍ യുണൈറ്റഡ് ഇതിന് മുമ്പ് സമാന ജയം സ്വന്താക്കി. അന്ന് ഇപ്‌സ്വിച്ചായിരുന്നു യുണൈറ്റഡിന്‍റെ എതിരാളികള്‍.
-
Does an @ECavaniOfficial goal even count if we don't post a celebration pic? 👀
— Manchester United (@ManUtd) February 2, 2021 " class="align-text-top noRightClick twitterSection" data="
🏹🎯#MUFC #MUNSOU pic.twitter.com/lmJ3ITa4s8
">Does an @ECavaniOfficial goal even count if we don't post a celebration pic? 👀
— Manchester United (@ManUtd) February 2, 2021
🏹🎯#MUFC #MUNSOU pic.twitter.com/lmJ3ITa4s8Does an @ECavaniOfficial goal even count if we don't post a celebration pic? 👀
— Manchester United (@ManUtd) February 2, 2021
🏹🎯#MUFC #MUNSOU pic.twitter.com/lmJ3ITa4s8
പ്രീമിയര്‍ ലീഗില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മറ്റൊരു മത്സരത്തില്‍ ന്യൂകാസലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസ് പരാജയപ്പെടുത്തി. റെഡ്‌വാള്‍ഡ്(21), ഗാരി കാചില്‍(25) എന്നിവര്‍ ക്രിസ്റ്റല്‍ പാലസിനായി വല ചലിപ്പിച്ചപ്പോള്‍ ജോണ്‍ജോ ഷെല്‍വി ന്യൂകാസലിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കി.