ദോഹ : 2020 ഫിഫ ഖത്തർ ലോകകപ്പിന്‍റെ(FIFA World Cup) ഏഴാമത്തെ വേദിയായ 'സ്റ്റേഡിയം 974' (Stadium 974) ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു. നവംബർ 30-ന് പ്രഥമ ഫിഫ പാൻ അറബ് കപ്പിൽ(FIFA Arab Cup) യുണൈറ്റഡ് അറബ് എമിറേറ്റ്‌സും സിറിയയും തമ്മിൽ സ്റ്റേഡിയത്തിൽ ആദ്യ മത്സരം കളിക്കും.
മുൻപ് റാസ് അബു അബൗദ് എന്നാണ് ഈ സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്. ഇതിനെ സ്റ്റേഡിയം 974 എന്ന പേര് ലഭിച്ചത് നിർമ്മിതിയുടെ പ്രത്യേകതകൾ കൊണ്ടാണ്. 974 ഷിപ്പിങ് കണ്ടൈനർ കൊണ്ടാണ് ദോഹ തുറമുഖത്തിന് സമീപത്തായി ഈ സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല ഖത്തറിന്‍റെ ഇന്‍റർ നാഷണൽ ഡയലിങ് കോഡും 974 ആണ്. ഇതെല്ലാം സ്റ്റേഡിയത്തിന്‍റെ പേരുമാറ്റത്തിന് കാരണമായി.
ALSO READ : Daniel Vettori | 'സ്വന്തം റോൾ പോലും ഇതുവരെ മനസിലായിട്ടില്ല', പന്തിനെ വിമർശിച്ച് ഡാനിയൽ വെട്ടോറി
ലോകകപ്പ് മത്സരങ്ങൾ കഴിഞ്ഞാൽ പൂർണമായും പൊളിച്ചുമാറ്റാൻ കഴിയുന്ന രീതിയിലാണ് സ്റ്റേഡിയം 974ന്‍റെ നിർമാണം. 40,000 കാണികളെ ഉൾക്കൊള്ളാൻ സ്റ്റേഡിയത്തിനാകും. ഫിഫ ലോകകപ്പിന്‍റെ ആദ്യ റൗണ്ട് മത്സരങ്ങളിലെ ഏഴ് കളികളാണ് ഇവിടെ വെച്ച് നടക്കുക.