ലണ്ടന്‍: പ്രീമിയർ ലീഗിലെ മോശം പ്രകടനത്തെ തുടർന്ന് എവർട്ടണ്‍ പരിശീലകന്‍ മാർക്കോ സില്‍വയെ പുറത്താക്കി. കഴിഞ്ഞ ബുധനാഴ്ച്ച നടന്ന മത്സരത്തില്‍ ലിവർപൂളിനെതിരെ എവർട്ടണ്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. അഞ്ചിന് എതിരെ രണ്ട് ഗോളുകൾക്കാണ് എവർട്ടണ്‍ അന്ന് പരാജയപെട്ടത്. തുടർച്ചയായി മൂന്ന് തോല്‍വികൾ ഏറ്റുവാങ്ങിയതിനെ തുടർന്ന് എവർട്ടണ്‍ ലീഗില്‍ 18-ാം സ്ഥാനത്തേക്ക് താഴ്ത്തപെട്ടു. നേരത്തെ 15-ാം സ്ഥാനത്തായിരുന്നു ക്ലബ്. ഇതേ തുടർന്നാണ് പരിശീലകന്‍റെ സ്ഥാനചലനം. 2018-ലാണ് സില്‍വയെ എവർട്ടണ്‍ പരിശീലകനായി നിയമിച്ചത്.
-
🔵 | Everton Football Club can confirm that manager Marco Silva has left the Club. #EFC pic.twitter.com/R2JqAMBdu2
— Everton (@Everton) December 5, 2019 " class="align-text-top noRightClick twitterSection" data="
">🔵 | Everton Football Club can confirm that manager Marco Silva has left the Club. #EFC pic.twitter.com/R2JqAMBdu2
— Everton (@Everton) December 5, 2019🔵 | Everton Football Club can confirm that manager Marco Silva has left the Club. #EFC pic.twitter.com/R2JqAMBdu2
— Everton (@Everton) December 5, 2019
കഴിഞ്ഞ സീസണിൽ അദ്ദേഹം ടീമിനെ എട്ടാം സ്ഥാനത്ത് എത്തിച്ചു. ആദ്യ ടീമിന്‍റെ താൽക്കാലിക ചുമതല ഡങ്കൻ ഫെർഗൂസൺ ഏറ്റെടുത്തിട്ടുണ്ടെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച ചെൽസിക്കെതിരായ മത്സരത്തിൽ അദ്ദേഹം ടീമിനൊപ്പമുണ്ടാകും.
-
🔵 | Caretaker manager Duncan Ferguson will be supported by a coaching team of John Ebbrell, Francis Jeffers and Alan Kelly for #EVECHE.
— Everton (@Everton) December 6, 2019 " class="align-text-top noRightClick twitterSection" data="
">🔵 | Caretaker manager Duncan Ferguson will be supported by a coaching team of John Ebbrell, Francis Jeffers and Alan Kelly for #EVECHE.
— Everton (@Everton) December 6, 2019🔵 | Caretaker manager Duncan Ferguson will be supported by a coaching team of John Ebbrell, Francis Jeffers and Alan Kelly for #EVECHE.
— Everton (@Everton) December 6, 2019
അടുത്ത പരിശീലകനെ എത്രയും വേഗം കണ്ടെത്തുമെന്നും അധികൃതർ വ്യക്തമാക്കി. 2016 മെയ് മാസത്തിൽ റോബർട്ടോ മാർട്ടിനെസിനെ പുറത്താക്കിയതിനുശേഷം എവർട്ടണിന് മൂന്ന് പുതിയ പരിശീലകർ എത്തിയെങ്കിലും ആർക്കും കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാനായില്ല.