ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പർ ലീഗിന്‍റെ ആറാം സീസണില്‍ സ്വന്തം തട്ടകത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഒഡീഷ എഫ്സിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്. ആദ്യ ജയം തേടി ഇറങ്ങിയ നേർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരാളികളായ ഒഡീഷ എഫ്സിയുടെ വല രണ്ടാം മിനുട്ടില്‍ തന്നെ കുലുക്കി. മിഡ്ഫീൽഡർ റെഡീം തലാങ്ങാണ് ഗോൾ നേടിയത്. ട്രിയാഡിസ് നല്‍കിയ പാസ് റെഡീം വലയിലെത്തിച്ചതോടെ നോർത്ത് ഈസ്റ്റിന്‍റെ ചരിത്രത്തിലെ വേഗമേറിയ ഗോളായി ഇത് മാറി.
-
What. A. Start! 😱
— Indian Super League (@IndSuperLeague) October 26, 2019 " class="align-text-top noRightClick twitterSection" data="
Watch #NEUODI LIVE on @hotstartweets - https://t.co/ftRwRQntXM
JioTV users can watch it LIVE on the app.#ISLMoments #HeroISL #LetsFootball #TrueLove pic.twitter.com/cW8GUXGAEC
">What. A. Start! 😱
— Indian Super League (@IndSuperLeague) October 26, 2019
Watch #NEUODI LIVE on @hotstartweets - https://t.co/ftRwRQntXM
JioTV users can watch it LIVE on the app.#ISLMoments #HeroISL #LetsFootball #TrueLove pic.twitter.com/cW8GUXGAECWhat. A. Start! 😱
— Indian Super League (@IndSuperLeague) October 26, 2019
Watch #NEUODI LIVE on @hotstartweets - https://t.co/ftRwRQntXM
JioTV users can watch it LIVE on the app.#ISLMoments #HeroISL #LetsFootball #TrueLove pic.twitter.com/cW8GUXGAEC
83-ാം മിനുട്ടില്‍ നോർത്ത് ഈസ്റ്റിന്‍റെ മുന്നേറ്റ താരം അസമാവോ ഗ്യാന്‍ വിജയ ഗോൾ നേടി. പരിശീലകന്‍ റോബര്‍ട്ട് യാര്‍ണിയുടെ നേതൃത്വത്തില്‍ ആക്രമിച്ച് കളിക്കുന്ന ശൈലിയാണ് നോർത്ത് ഈസ്റ്റ് പുറത്തെടുത്തത്. 70-ാം മിനുട്ടില്‍ മധ്യനിര താരം സിസ്‌ക്കോ ഫെർണാണ്ടസാണ് ഒഡീഷക്കായി ആശ്വാസ ഗോൾ നേടിയത്. 34-ാം മിനുട്ടില്‍ നോർത്ത് ഈസ്റ്റിന്‍റെ വല കുലുക്കാന്‍ ഒഡീഷക്ക് അവസരം ലഭിച്ചെങ്കിലും നോർത്ത് ഈസ്റ്റിന്‍റെ ഗോളി സുഭാഷിഷ് റോയി പന്ത് കുത്തിയകറ്റി. 73-ാം മിനുട്ടില്‍ സി ഡെല്‍ഗാഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരുമായാണ് ഒഡീഷ മത്സരം പൂർത്തിയാക്കിയത്.
രണ്ട് മത്സരങ്ങളില്‍ നിന്നും നാല് പോയന്‍റുമായി നോർത്ത് ഈസ്റ്റാണ് ലീഗില്‍ മുന്നില്‍. രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയന്‍റുമായി എടികെ രണ്ടാം സ്ഥാനത്തും. രണ്ട് മത്സരങ്ങളിലും പരാജയം രുചിച്ച ഒഡീഷാ എഫ്സി എട്ടാം സ്ഥാനത്താണ്.