ലിയോണിനെതാരായ മത്സരത്തിൽ ആദ്യ പകുതിക്ക് ശേഷം മെസിയെ പിൻവലിച്ചത് വിവാദമാകുന്നു. മത്സരത്തിൽ പിഎസ്ജി വിജയച്ചിങ്കിലും മെസിയെ തിരിച്ചു വിളിച്ചത് സമൂഹ മാധ്യമങ്ങളിലടക്കം ചൂടേറിയ ചർച്ചയാകുകയാണ്. മത്സരത്തിന്‍റെ 76 -ാം മിനിറ്റിലാണ് പിഎസ്ജി മാനേജര്‍ മൗറീഷ്യോ പോച്ചെറ്റിനോ മെസിയെ പിൻവലിച്ചത്.
മൈതാനത്ത് നിന്ന് മടങ്ങുന്ന മെസിയുടെ ശരീര ഭാഷയിൽ അതൃപ്തി പ്രകടമായിരുന്നു. സൈഡ് ബെഞ്ചിൽ ഇരിക്കുന്ന ലിയോയുടെ മുഖത്തെ നിരാശയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.
![Messi substitution against Lyon controversy Messi substitution against Lyon Messi substitution controversy messi news പിഎസ്‌ജിയിൽ മെസി അപമാനിതനായോ മെസി പിഎസ്ജി](https://etvbharatimages.akamaized.net/etvbharat/prod-images/13116009_messi.jpg)
അതേസമയം ചിലപ്പോള്‍ ടീമിന്‍റെ നന്മയ്ക്ക് വേണ്ടി ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നാണ് മാനേജര്‍ മൗറീഷ്യോ പോച്ചെറ്റിനോയുടെ പ്രതികരണം. 35 മികച്ച കളിക്കാരുള്ള ടീമാണ് പിഎസ്ജി. ടീമിന്‍റെ നന്മയ്ക്ക് വേണ്ടി ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. തീരുമാനം ചിലപ്പോള്‍ ശരിയാകണമെന്നില്ല. എന്നാൽ ചില സമയങ്ങളിൽ അത് നല്ല റിസല്‍ട്ട് തരും, ഇത് മോശമായി ചിലര്‍ക്ക് തോന്നിയേക്കാം. എന്നാൽ തീരുമാനം എടുക്കാതിരിക്കാന്‍ സാധിക്കില്ല.തീരുമാനത്തെ പറ്റി മെസിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഫൈന്‍ എന്നാണ് പറഞ്ഞതെന്നും മൗറീഷ്യോ പ്രതികരിച്ചു.