ETV Bharat / sports

മെസി ബാഴ്‌സ വിടുമോ; നൗ കാമ്പില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

author img

By

Published : Sep 3, 2020, 10:07 PM IST

നൗ കാമ്പിലെ പ്രീ സീസണ്‍ പരിശീലന പരിപാടിക്ക് വെള്ളിയാഴ്‌ച തുടക്കമാകും. വെള്ളിയാഴ്‌ച പരിശീലനം ആരംഭിക്കുമ്പോള്‍ മെസിെയ ബാഴ്‌സയുടെ ജേഴ്‌സിയില്‍ കാണാനാകുമൊ എന്ന ആകാംക്ഷയിലാണ് ആരാധകര്‍

മെസി വാര്‍ത്ത  ബാഴ്‌സലോണ വാര്‍ത്ത  messi news  barcelona news
മെസി

ബാഴ്‌സലോണ: നൗ കാമ്പ് വിടുന്ന കാര്യത്തില്‍ അന്തിമ തീരുമനം എടുക്കാന്‍ സാധിക്കാതെ അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. കഴിഞ്ഞ ദിവസം മെസിയുടെ പിതാവ് ജോര്‍ജി ബാഴ്‌സ പ്രസിഡന്‍റ് ജോസഫ് ബെര്‍ത്തോമ്യൂവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മെസി തുടരുമെന്ന് താന്‍ പറയില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അറിവില്ലെന്നും പിതാവ് ജോര്‍ജി പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം അദ്ദേഹം ബാഴ്‌സയില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും ജോര്‍ജി കൂട്ടിച്ചര്‍ത്തു.നേരത്തെ താരങ്ങള്‍ നൗകാമ്പില്‍ കൊവിഡ് 19 ടെസ്റ്റിന് എത്തിയപ്പോള്‍ മെസിയുടെ അസാന്നിധ്യം വാര്‍ത്തയായിരുന്നു. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍റെ നേതൃത്വത്തിലുള്ള പ്രീ സീസണ്‍ പരിശീലന പരിപാടിയാണ് നേരത്തെ നൗ കാമ്പില്‍ നടന്നത്.

വെള്ളിയാഴ്‌ച നടക്കുന്ന പരിശീലന പരിപാടിക്ക് മെസി എത്തുമൊ എന്ന് ആകാംക്ഷയോടെ നോക്കിക്കാണുകയാണ് നൗ കാമ്പിലെ മിശിഹയുടെ ആരാധകര്‍. മെസി ബാഴ്‌സ വിടുമെന്ന് അറിഞ്ഞത് മുതല്‍ ബാഴ്‌സലോണയില്‍ അദ്ദേഹത്തിന്‍റെ ആരാധകരുടെ നേതൃത്വത്തില്‍ പ്രതിഷേധം അലയടിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മെസി ബാഴ്‌സലോണ വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്. അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ച് ബാഴ്‌സക്ക് സന്ദേശം അയച്ചിരുന്നു. അന്താരാഷ്‌ട്ര തലത്തില്‍ വിവിധ ആഭ്യന്തര ഫുട്‌ബോള്‍ ലീഗുകള്‍ പുനരാരംഭിക്കാന്‍ ഇനി ആഴ്‌ചകളെ ബാക്കിയുള്ളൂ. ഈ സീസണിലെ സ്‌പാനിഷ്‌ ലാലിഗ, ഇപിഎല്‍ മത്സരങ്ങള്‍ക്ക് സെപ്‌റ്റംബര്‍ 12ന് തുടക്കമാകും.

ബാഴ്‌സലോണയില്‍ നിന്നും മെസി പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറാനുള്ള സാഹചര്യം ഒരുങ്ങിയിരുന്നു. എന്നാല്‍ താര കൈമാറ്റത്തിന് 630 മില്യണ്‍ പൗണ്ട് ബാഴ്‌സ ആവശ്യപെട്ടത് ഇതിന് വിലങ്ങ് തടിയായി മാറി. മെസിക്ക് 2021 ജൂണ്‍ വരെ ബാഴ്‌സയുമായി കരാറുണ്ടെന്ന ന്യായമാണ് പ്രസിഡന്‍റ് ബര്‍ത്തോമ്യുവും കൂട്ടരും മുന്നോട്ട് വെക്കുന്നത്. നേരത്തെ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് വമ്പന്‍ പരാജയം ബാഴ്‌സ ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് മെസി ക്ലബ് വിടാന്‍ തീരുമാനിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.