ലണ്ടന്‍: ലിവര്‍പൂളിന്‍റെ പ്രതിരോധത്തില്‍ വീണ്ടും വിള്ളല്‍ വീണു. ചെമ്പടയിലെ ജര്‍മന്‍ പ്രതിരോധ താരം ജോയല്‍ മാറ്റിപ്പാണ് അവസാനമായി പരിക്കേറ്റ് പുറത്തായത്. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം വെസ്റ്റ് ബ്രോമിനെതിരായ മത്സരത്തിനിടെ പരിക്കറ്റ മാറ്റിപ്പിന് ഏറ്റവും ചുരുങ്ങിയത് മൂന്ന് ആഴ്‌ച പുറത്തിരിക്കേണ്ടിവരും. നിലവില്‍ ചെമ്പടയുെട പ്രതിരോധംകാക്കാന്‍ സീനിയര്‍ താരങ്ങള്‍ ആരുമില്ല. വെര്‍ജില്‍ വാന്‍ഡിക്ക്, ജോ ഗോമസ് തുടങ്ങിയവര്‍ക്ക് പരിക്ക് കാരണം ഈ സീസണ്‍ മുഴുവന്‍ നഷ്‌ടമാകും.
-
Jürgen Klopp anticipates Joel Matip will be out of action for around three weeks.
— Liverpool FC (@LFC) December 30, 2020 " class="align-text-top noRightClick twitterSection" data="
">Jürgen Klopp anticipates Joel Matip will be out of action for around three weeks.
— Liverpool FC (@LFC) December 30, 2020Jürgen Klopp anticipates Joel Matip will be out of action for around three weeks.
— Liverpool FC (@LFC) December 30, 2020
പരിക്കേറ്റതിനെ തുടര്‍ന്ന് മാറ്റിപ്പിന് പകരം കൗമാര താരം റൈസ് വില്യംസിനെ കളത്തിലിറക്കിയാണ് വെസ്റ്റ് ബ്രോമിനെതിരെ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരം യുര്‍ഗന്‍ ക്ലോപ്പ് പൂര്‍ത്തിയാക്കിയത്. 23 വയസുള്ള നാറ്റ് ഫിലിപ്പാണ് പ്രതിരോധത്തില്‍ ക്ലോപ്പിന് പ്രയോഗിക്കാവുന്ന മറ്റൊരു സാധ്യത. ജനുവരി 17ന് നടക്കുന്ന അടുത്ത മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരിടുമ്പോള്‍ പ്രതിരോധത്തിലെ പ്രതിസന്ധികള്‍ ലിവര്‍പൂളിന് വെല്ലുവിളിയാകും. ആസ്റ്റണ്‍ വില്ലക്ക് എതിരായ എഫ്‌എ കപ്പിന്‍റെ മൂന്നാം റൗണ്ട് പോരാട്ടവും ലിവര്‍പൂളിനെ കാത്തിരിക്കുന്നുണ്ട്.
പരിക്ക് കാരണം ദീര്‍ഘകാലം പുറത്തിരുന്ന മാറ്റിപ്പ് വീണ്ടും ലിവര്‍പൂളിന് വേണ്ടി ബൂട്ടണിഞ്ഞത് ക്രസിറ്റല്‍ പാലസിന് എതിരെ നടന്ന മത്സരത്തിലായിരുന്നു. മത്സരത്തില്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ ജയിച്ചിരുന്നു.
ലിവര്‍പൂളിന് സമനില കുരുക്ക്
പ്രീമിയര്‍ ലീഗില്‍ ദുര്‍ബലരായ ന്യൂകാസല്‍ യുണൈറ്റഡിന് എതിരെ ഇന്ന് നടന്ന മത്സരത്തില്‍ യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്‍മാര്‍ സമനില വഴങ്ങിയിരുന്നു. അഞ്ച് മിനിട്ട് അധികസമയം ഉള്‍പ്പെടെ അനുവദിച്ച മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ലിവര്‍പൂള്‍ 11 തവണയും ന്യൂകാസല്‍ എട്ട് തവണയും ലക്ഷ്യത്തിലേക്ക് ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ഒരു ഗോളുപോലും സ്വന്തമാക്കാനായില്ല.