ലണ്ടന്‍: യൂറോ കപ്പില്‍ ഇറ്റലിക്കെതിരായ തോല്‍വിക്ക് പിന്നാലെയുള്ള വംശീയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ഇംഗ്ലണ്ട് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് മാപ്പ് ചോദിക്കുന്നതായും എന്നാല്‍ ''താന്‍ എന്താണെന്നതിന്'' മാപ്പ് ചോദിക്കില്ലെന്നും താരം പറഞ്ഞു. സോഷ്യല്‍ മീഡയയിലൂടെയായിരുന്നു റാഷ്‌ഫോര്‍ഡിന്‍റെ പ്രതികരണം.
- — Marcus Rashford MBE (@MarcusRashford) July 12, 2021 " class="align-text-top noRightClick twitterSection" data="
— Marcus Rashford MBE (@MarcusRashford) July 12, 2021
">— Marcus Rashford MBE (@MarcusRashford) July 12, 2021
'കളിച്ചുതുടങ്ങിയ കാലം മുതല്‍ തൊലിയുടെ നിറത്തിന്‍റെ പേരില്‍ അധിക്ഷേപങ്ങള്‍ കേള്‍ക്കാറുണ്ട്. 23-കാരനായ മാഞ്ചസ്റ്ററില്‍ നിന്നുള്ള കറുത്ത വര്‍ഗക്കാരനാണ് ഞാന്‍. ഒന്നുമല്ലെങ്കിലും ആ വ്യക്തിത്വം എന്‍റെ ഒപ്പമുണ്ടാകും'. റാഷ്‌ഫോര്‍ഡ് പറഞ്ഞു. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് തന്നെ വിമര്‍ശിക്കാമെന്നും എന്നാല്‍ നിറത്തിന്‍റെ പേരിലും താന്‍ സ്ഥലത്തിന്‍റെ പേരിലും തന്നെ പരിഹസിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും റാഷ്‌ഫോര്‍ഡ് വ്യക്തമാക്കി.
also read: 'അംഗീകരിക്കാനാവത്തത്'; ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരായ വംശീയ അധിക്ഷേപത്തിനെതിരെ ഹാമിൽട്ടൺ
ഫൈനലില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനാണ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവര്‍ക്കെതിരെയാണ് ഒരു കൂട്ടം ഇംഗ്ലണ്ട് ആരാധകര്‍ വംശീയ അധിക്ഷേപം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. നിരവധി അക്കൗണ്ടുകൾ വിലക്കുകയും ചെയ്തിട്ടുണ്ട്.