ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ലിവർപൂളിന് വീണ്ടും ജയം. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ലീഗിലെ അവസാന സ്ഥാനക്കാരായ വാറ്റ്ഫോർഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മുന്നേറ്റ താരം മുഹമ്മദ് സലാഹാണ് രണ്ട് തവണയും വാറ്റ്ഫോർഡിന്‍റെ വല കുലുക്കിയത്. ലീഗിലെ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ലീവർപൂളിനെതിരെ ആന്‍ഫീല്‍ഡില്‍ മികച്ച പ്രതിരോധമാണ് വാറ്റ്ഫോർഡ് തീർത്തത്. ഇതോടെ ആദ്യ പകുതിയിലെ 38-ാം മിനുട്ടില്‍ മാത്രമാണ് ആതിഥേയർക്ക് ഗോൾ നേടാനായത്. സാദിയോ മാനെയുടെ അസിസ്‌റ്റിലാണ് സലാഹ് ഗോൾ നേടിയത്. 90-ാം മിനുട്ടിലായിരുന്നു സലാഹിന്‍റെ രണ്ടാമത്തെ ഗോൾ.
-
Job done ✅ #LIVWAT https://t.co/FW49UViu4N
— Liverpool FC (@LFC) December 14, 2019 " class="align-text-top noRightClick twitterSection" data="
">Job done ✅ #LIVWAT https://t.co/FW49UViu4N
— Liverpool FC (@LFC) December 14, 2019Job done ✅ #LIVWAT https://t.co/FW49UViu4N
— Liverpool FC (@LFC) December 14, 2019
ജയത്തോടെ ലീഗില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ലസ്‌റ്റർ സിറ്റിയുമായുള്ള വ്യത്യാസം 10 പോയിന്‍റായി ലിവർപൂൾ വർധിപ്പിച്ചു. ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 49 പോയിന്‍റും രണ്ടാം സ്ഥാനത്തുള്ള ലെസ്‌റ്ററിന് 39 പോയിന്‍റുമാണ് ഉള്ളത്. ഈ മാസം 26-ന് ലസ്‌റ്റർ സിറ്റിയുമായാണ് ലിവർപൂളിന്‍റെ ലീഗിലെ അടുത്ത മത്സരം. വാറ്റ് ഫോർഡ് ഈ മാസം 22-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ നേരിടും.
ലിവർ പൂളിന്‍റെ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ് ക്ലബ്ബുമായുള്ള കരാര്‍ നേരത്തെ നീട്ടിയിരുന്നു. പുതിയ കരാർ പ്രകാരം ക്ലോപ്പ് 2024 വരെ ലിവർപൂളില്‍ തുടരും. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ ജേതാക്കളാക്കിയ ക്ലോപ്പിന് കീഴില്‍ ലിവർപൂൾ പ്രീമിയര്‍ ലീഗിലും മുന്നേറ്റം തുടരുകയാണ്.