ETV Bharat / sports

ബൊളീവിയക്കെതിരെ ഹാട്രിക്ക് നേട്ടം ; പെലെയെ പിൻതള്ളി മെസി - Lionel Messi

രാജ്യന്തര ഫുട്‌ബോളിൽ പെലെയുടെ 77 ഗോൾ എന്ന നേട്ടമാണ് മെസി മറികടന്നത്.

ലയണൽ മെസി  പെലെ  Messi  Pele  ലോകകപ്പ് യോഗ്യതാ മത്സരx  അർജന്‍റീന  ലൂയിസ് സുവാരസ്  റൊണാള്‍ഡോ  Ronaldo  Lionel Messi  Messi Record With Hat-Trick
ഹാട്രിക്ക് നേട്ടം ; പെലെയെ പിൻതള്ളി മെസി
author img

By

Published : Sep 10, 2021, 12:23 PM IST

ബ്യൂണസ് ഐറിസ്: ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഹാട്രിക്ക് നേട്ടത്തോടെ രാജ്യന്തര ഫുട്‌ബോളിലെ ഗോൾ വേട്ടയിൽ സാക്ഷാൽ പെലെയെ മറികടന്ന ലയണൽ മെസി. രാജ്യാന്തര കരിയറിൽ പെലെയുടെ 77 ഗോൾ എന്ന റെക്കോഡാണ് മെസി മറികടന്നത്. കൂടാതെ രാജ്യാന്തര കരിയറിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ദക്ഷിണ അമേരിക്കൻ താരം എന്ന നേട്ടവും മെസി സ്വന്തമാക്കി.

  • 7⃣9⃣ Lionel Messi 🇦🇷
    7⃣7⃣ Pele 🇧🇷
    6⃣9⃣ Neymar 🇧🇷

    ⚽️⚽️⚽️ A treble against Bolivia has seen Lionel Messi become South America's highest men's international goalscorer

    🔢 We pay tribute to the @Argentina maestro with quotes, stats, trivia and highlights

    👉 https://t.co/tAOu3znjaS pic.twitter.com/9bksfbqRXB

    — FIFA.com (@FIFAcom) September 10, 2021 " class="align-text-top noRightClick twitterSection" data=" ">

മത്സരത്തിലെ ആദ്യ ഗോൾ രാജ്യാന്തര ഫുട്ബോളിൽ മെസിയുടെ 77–ാം ഗോളാണ്. ഇതോടെ പെലെയ്‌ക്കൊപ്പമെത്തിയ മെസി 64-ാം മിനിറ്റിലെ ഗോളില്‍ അദ്ദേഹത്തെ മറികടന്നു. പിന്നീട് 87-ാം മിനിറ്റില്‍ ഹാട്രിക്കും തികച്ചു. അർജന്‍റീനക്കായി മെസിയുടെ ഏഴാം ഹാട്രിക്കാണിത്. 153 രാജ്യാന്തര മത്സരങ്ങളില്‍ നിന്നാണ് മെസി 79 ഗോളുകൾ നേടിയത്.

ഹാട്രിക്കോടെ 26 ഗോളുകളുമായി ദക്ഷിണ അമേരിക്കയില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടം ലൂയിസ് സുവാരസിനെ മറികടന്ന് മെസി സ്വന്തമാക്കുകയും ചെയ്തു. രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍വേട്ടക്കാരില്‍ നിലവില്‍ ആറാം സ്ഥാനത്താണ് മെസി. 180 മത്സരങ്ങളില്‍ നിന്ന് 111 ഗോളുകളോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ പട്ടികയില്‍ ഒന്നാമത്.

ALSO READ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്: ഉറപ്പില്ലെന്ന് സൗരവ് ഗാംഗുലി

ബൊളീവിയയ്‌ക്കെതിരെ 11 കളികളിൽ നിന്ന് എട്ടു ഗോൾ മെസി നേടിയിട്ടുണ്ട്. രാജ്യാന്തര ഫുട്ബോളിൽ ഒരു ടീമിനെതിരെ നേടുന്ന ഉയർന്ന ഗോൾനേട്ടമാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.