ETV Bharat / sports

ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം കുടീഞ്ഞോ അന്തരിച്ചു

പെലെക്കും പെപ്പെക്കും പിന്നിൽ സാന്‍റോസിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാണ് കുടീഞ്ഞോ.

കുടീഞ്ഞോ
author img

By

Published : Mar 12, 2019, 8:18 PM IST

ബ്രസീലീയന്‍ ഫുട്ബോള്‍ ഇതിഹാസം കുടീഞ്ഞോ അന്തരിച്ചു. ബ്രസീലിയന്‍ ക്ലബ്ബ് സാന്‍റോസിന്‍റെ വിഖ്യാത കളിക്കാരനായിരുന്ന കുടീഞ്ഞോ ക്ലബ്ബിനായി 457 മത്സരങ്ങളില്‍ നിന്നും 368 ഗോളുകള്‍ നേടിയിട്ടുണ്ട്. സാന്‍റോസിന്‍റെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ഗോള്‍ സ്‌കോററാണ് താരം. പെലെയും പെപ്പെയും മാത്രമാണ് കുടീഞ്ഞോയുടെ മുന്നിലുള്ളത്.
1962 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന കുടീഞ്ഞോയ്ക്ക് പരിക്ക് മൂലം ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് തവണ കോപ്പ ലിബെര്‍ട്ടഡോറസ് ചാമ്പ്യന്‍ഷിപ്പ്, രണ്ട് തവണ ഇന്‍റർ കോണ്ടിനെന്‍റല്‍ കപ്പ്, ആറ് തവണ കാംപിയോണാറ്റോ പുലിസ്റ്റ ട്രോഫി എന്നീ കിരീടങ്ങൾ നേടിയിട്ടുണ്ട്. ന്യുമോണിയ ബാധിച്ച്‌ ചികിത്സയിലായിരുന്ന കുടീഞ്ഞോ നേരത്തെ ആശുപത്രി വിട്ടിരുന്നു. എന്നാൽ താരത്തിന്‍റെ മരണകാരണം അറിവായിട്ടില്ല. ഇതിഹാസ താരത്തിന്‍റെ വേർപാടിൽ ഫിഫ അനുശോചനം രേഖപ്പെടുത്തി.
  • Sad news with the passing of Coutinho 🇧🇷 who has died at the age of 75.

    A world champion at the 1962 #WorldCup and @Pele's attacking-partner at @SantosFC, the striker scored 368 goals in a brilliant and wonderful career.

    Rest in peace pic.twitter.com/apKxE7LnLM

    — FIFA World Cup (@FIFAWorldCup) March 12, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം താരമായിരുന്ന കുടീഞ്ഞോ അന്തരിച്ചു. ബ്രസീലിയന്‍ ക്ലബ്ബ് സാന്‍റോസിന്റെ വിഖ്യാത കളിക്കാരനായിരുന്ന കുടീഞ്ഞോ 457 മത്സരങ്ങളില്‍നിന്നും 368 ഗോളുകള്‍ നേടിയിട്ടുണ്ട്. 

സാന്റോസിന്റെ എക്കാലത്തെയും മികച്ച മൂന്നാമത്ത ഗോള്‍ സ്‌കോററാണ് താരം. ഫുട്‌ബോള്‍ ഇതിഹാസം പെലെയും പെപ്പെയും മാത്രമാണ്  കുടീഞ്ഞോയുടെ മുന്നിലുള്ളത്. 1962 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു കുടീഞ്ഞോ. എന്നാല്‍, പരിക്കുമൂലം ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. കോപ്പ ലിബെര്‍ട്ടഡോറസ് ചാമ്പ്യന്‍ഷിപ്പ് രണ്ടുവട്ടം നേടിയിട്ടുണ്ട്. രണ്ട് തവണ ഇന്റർ കോണ്ടിനെന്റല്‍ കപ്പും ആറു തവണ കാംപിയോണാറ്റോ പുലിസ്റ്റ ട്രോഫിയും നേടിയ ടീമിലും കുടീഞ്ഞോ അംഗമായിരുന്നു.

ന്യുമോണിയ ബാധിച്ച്‌ ചികിത്സയിലായിരുന്ന കുടീഞ്ഞോ ആശുപത്രി വിട്ടിരുന്നു. താരത്തിന്റെ മരണകാരണം അറിവായിട്ടില്ല. ഇതിഹാസ താരത്തിന്‍റെ വേർപാടിൽ ബ്രസീലിലെ ഫുട്‌ബോള്‍ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയും കുടീഞ്ഞോയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.