മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയില്‍ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയല്‍ മാഡ്രിഡ്. ഇരു ടീമുകള്‍ക്കും 65 പോയിന്‍റ് വീതമാണ് ഉള്ളതെങ്കിലും കണക്കിലെ കളിയില്‍ റയല്‍ മുന്നിലെത്തുകയായിരുന്നു. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ റയല്‍ സോസിഡാസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്തിയത്. ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 50-ാം മിനിട്ടില്‍ പെനാല്‍ട്ടി കിക്കിലൂടെ നായകന്‍ സെര്‍ജിയോ റാമോസ് ആദ്യഗോള്‍ റയലിനായി സ്വന്തമാക്കി. പിന്നാലെ 70-ാം മിനിട്ടില്‍ ഫ്രഞ്ച് മുന്നേറ്റ താരം കരീം ബെന്‍സേമ എതിരാളികളുടെ വല ചലിപ്പിച്ചു. 83-ാം മിനിട്ടില്‍ മധ്യനിര താരം മെറീനോയാണ് സോസിഡാഡിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. ഇതിനിടെ സോസിഡാസ് നേടിയ ഒരു ഗോള്‍ വാറിലൂടെ ഓഫ്‌സൈഡ് വിധിച്ചത് വിവാദമായി.
ലാലിഗ; ബാഴ്‌സയെ തള്ളി റയല്‍ ഒന്നാമത് - റയല്‍ മാഡ്രിഡ് വാര്‍ത്ത
റയല്‍ സോസിഡാസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയല്‍ മാഡ്രിഡ് പോയിന്‍റ് പട്ടികയല്‍ ഒന്നാമത് എത്തിയത്.