ബാഴ്സലോണ : പുതിയ സീസണിനൊരുങ്ങുന്ന സ്‌പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണയ്ക്ക് വീണ്ടും തിരിച്ചടി. അര്‍ജന്‍റീനന്‍ സ്ട്രൈക്കർ സെർജിയോ അഗ്യൂറോയ്‌ക്കേറ്റ പരിക്കാണ് ടീമിന് പ്രതിസന്ധിയായിരിക്കുന്നത്.
വലത് തുടയ്ക്ക് പരിക്കേറ്റ താരത്തിന് പത്ത് ആഴ്ചയിലേറെ വിശ്രമം വേണ്ടി വന്നേക്കുമെന്ന് ക്ലബ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഈ വര്‍ഷം തുടക്കത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി താരമായിരുന്ന 33കാരനെ ബാഴ്‌സ സ്വന്തമാക്കിയത്. സമാനപരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ സിറ്റിക്കായി വെറും 17 മത്സരങ്ങള്‍ക്ക് മാത്രമാണ് താരം കളത്തിലിറങ്ങിയത്.
-
LATEST NEWS | Tests carried out on first team player Kun Agüero have confirmed a right calf injury. He will be out around ten weeks. pic.twitter.com/wZNU4ahV0c
— FC Barcelona (@FCBarcelona) August 9, 2021 " class="align-text-top noRightClick twitterSection" data="
">LATEST NEWS | Tests carried out on first team player Kun Agüero have confirmed a right calf injury. He will be out around ten weeks. pic.twitter.com/wZNU4ahV0c
— FC Barcelona (@FCBarcelona) August 9, 2021LATEST NEWS | Tests carried out on first team player Kun Agüero have confirmed a right calf injury. He will be out around ten weeks. pic.twitter.com/wZNU4ahV0c
— FC Barcelona (@FCBarcelona) August 9, 2021
അതേസമയം 21 വര്‍ഷത്തെ ടീമുമായുള്ള ബന്ധം അവസാനിപ്പിച്ച് സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസി ഞായറാഴ്ച ക്ലബിനോട് ഔദ്യോഗികമായി വിട പറഞ്ഞിരുന്നു.
also read: 'ഇനിയും ഏറെ നേടാനുണ്ട്, ബയോപിക്കുകള്‍ പിന്നെയാവാം'; നീരജ് ചോപ്ര ഇടിവി ഭാരതിനോട്
ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മെസി സംസാരിച്ചത്. 13ാം വയസ് മുതല്‍ ബാഴ്‌സ തന്‍റെ വീടും ലോകവുമാണെന്നും ഈ ക്ലബ്ബിനെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നുമായിരുന്നു താരം പറഞ്ഞത്.
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷം ഈ മാസം അഞ്ചിനാണ് മെസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ബാഴ്‌സ അറിയിച്ചത്.
സാമ്പത്തിക കാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം കാരണം മെസിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്‌സ അറിയിക്കുകയായിരുന്നു.