മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ കിരീട പോരാട്ടം കടുപ്പിച്ച് റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഗ്രാനഡക്കെതിരായ ലാലിഗ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ ജയം സ്വന്തമാക്കി. ടേബിള്‍ ടോപ്പറായ അത്‌ലറ്റിക്കോ മാഡ്രിഡുമായാണ് റയലിന്‍റെ കിരീട പോരാട്ടം. ലൂക്കാ മോഡ്രിച്ച്, റോഡ്രിഗോ, അല്‍വാരോ ഒഡ്രിയോസോള, കരീം ബെന്‍സേമ എന്നിവര്‍ റയലിനായി വല കുലുക്കി. ജോര്‍ജെ മൊളീന ഗ്രാനഡക്കായി ആശ്വാസ ഗോള്‍ സ്വന്തമാക്കി.
-
👊 The fight for @LaLigaEN? Still 🔛👍#HalaMadrid pic.twitter.com/1pTNzdjW3I
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) May 14, 2021 " class="align-text-top noRightClick twitterSection" data="
">👊 The fight for @LaLigaEN? Still 🔛👍#HalaMadrid pic.twitter.com/1pTNzdjW3I
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) May 14, 2021👊 The fight for @LaLigaEN? Still 🔛👍#HalaMadrid pic.twitter.com/1pTNzdjW3I
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) May 14, 2021
ജയത്തോടെ 36 മത്സരങ്ങളില്‍ നിന്നും 78 പോയിന്‍റുമായി റയലും ഇത്ര തന്നെ മത്സരങ്ങളില്‍ നിന്നുമായി 80 പോയിന്‍ുമായി അത്‌ലറ്റിക്കോ മാഡ്രിഡുമാണ് പോയിന്‍റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട് 76 പോയിന്‍റുമായി മൂന്നാം സ്ഥനത്തുള്ള ബാഴ്‌സലോണയുടെ കിരീട പ്രതീക്ഷകള്‍ മങ്ങിയിട്ടുണ്ട്.
കൂടുതല്‍ വായനക്ക്: ഒളിമ്പിക്‌സ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി; യാത്രാ വിലക്കുമായി ജപ്പാന്‍
ലീഗിലെ ഏല്ലാ ടീമുകള്‍ക്കും രണ്ട് മത്സരം വീതമാണ് ഇനി ശേഷിക്കുന്നത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് കപ്പ് ഉറപ്പിക്കാം. അതേസമയം ഡിയേഗോ സമിയോണിയുടെ ശിഷ്യന്‍മാര്‍ക്ക് കാലിടറിയാല്‍ റയലിന് കപ്പ് നിലനിര്‍ത്താന്‍ അവസരം ലഭിക്കും. ശേഷിക്കുന്ന മത്സരങ്ങളില്‍ ഒന്നില്‍ അത്‌ലറ്റിക്കോ പരാജയപ്പെടുകയും റയല്‍ രണ്ട് മത്സരങ്ങളിലും ജയിക്കുകയും ചെയ്‌താല്‍ ഇത്തവണയും സിനദന്‍ സിദാന്‍റെ ശിഷ്യന്‍മാര്‍ക്ക് കപ്പുയര്‍ത്താനാകും. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലെ ജയ പരാജയങ്ങള്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.