ബേസൽ: സ്വിറ്റ്സർലൻഡിനെതിരെ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിലെ സമനിലയോടെ പുതിയൊരു റെക്കോഡ് സ്വന്തമാക്കി ഇറ്റലി. ഏറ്റവുമധികം മത്സരങ്ങളിൽ തോൽവിയറിയാത്ത ദേശീയ ടീമെന്ന റെക്കോർഡാണ് ഇറ്റലി സ്വന്തമാക്കിയത്. 36 മത്സരങ്ങളാണ് തോൽവിയറിയാതെ ഇറ്റലി പൂർത്തിയാക്കിയത്.
-
Not the win Mancini's men wanted tonight, but the #Azzurri are now 3⃣6⃣ games unbeaten.
— Italy ⭐️⭐️⭐️⭐️ (@Azzurri_En) September 5, 2021 " class="align-text-top noRightClick twitterSection" data="
This represents a new 𝐰𝐨𝐫𝐥𝐝 𝐫𝐞𝐜𝐨𝐫𝐝 🌍👏#SUIITA #WCQ #VivoAzzurro pic.twitter.com/1Md5dptARi
">Not the win Mancini's men wanted tonight, but the #Azzurri are now 3⃣6⃣ games unbeaten.
— Italy ⭐️⭐️⭐️⭐️ (@Azzurri_En) September 5, 2021
This represents a new 𝐰𝐨𝐫𝐥𝐝 𝐫𝐞𝐜𝐨𝐫𝐝 🌍👏#SUIITA #WCQ #VivoAzzurro pic.twitter.com/1Md5dptARiNot the win Mancini's men wanted tonight, but the #Azzurri are now 3⃣6⃣ games unbeaten.
— Italy ⭐️⭐️⭐️⭐️ (@Azzurri_En) September 5, 2021
This represents a new 𝐰𝐨𝐫𝐥𝐝 𝐫𝐞𝐜𝐨𝐫𝐝 🌍👏#SUIITA #WCQ #VivoAzzurro pic.twitter.com/1Md5dptARi
പരാജയമില്ലാതെ 35 മത്സരങ്ങൾ വീതം പൂർത്തിയാക്കിയ ബ്രസീലിന്‍റെയും, സ്പെയിന്‍റെയും നേട്ടമാണ് ഇറ്റലി തിരുത്തിക്കുറിച്ചത്. കോച്ച് മാൻസീനിക്ക് കീഴിൽ മൂന്ന് വർഷത്തോളമായി തോൽവി അറിയാതെയാണ് ഇറ്റലി മുന്നേറുന്നത്.
ALSO READ: ഇന്ത്യൻ ക്യാമ്പിൽ പിടിമുറുക്കി കൊവിഡ് ; ശാസ്ത്രിക്ക് പിന്നാലെ ഭരത് അരുണിനും, ആര്‍ ശ്രീധറിനും രോഗം
കഴിഞ്ഞ തവണ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് യോഗ്യത ലഭിക്കാതെ പോയ ഇറ്റലി മാൻസീനിക്ക് കീഴിൽ അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. കൂടാതെ കഴിഞ്ഞ തവണത്തെ യൂറോ കപ്പ് ജേതാക്കളാവാനും ഇറ്റലിക്ക് കഴിഞ്ഞു.