പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-ബംഗളൂരു എഫ്‌സി പോരാട്ടത്തിന്‍റെ സ്റ്റാര്‍ട്ടിങ് ഇലവന്‍ പുറത്ത്. ഇന്ന് രാത്രി 7.30ന് ഫത്തോര്‍ഡാ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗളൂരു മാറ്റമില്ലാതെ ഇറങ്ങുമ്പോള്‍ നോര്‍ത്ത് ഈസ്റ്റ് നാല് മാറ്റവുമായാണ് സ്റ്റാര്‍ട്ടിങ് ഇലവന്‍ പ്രഖ്യാപിച്ചത്. മലയാളികളായ ആഷിക്ക് കരുണിയനും സുഹൈറും ആദ്യ ഇലവനില്‍ ഇടം നേടി. നാല് മത്സരങ്ങളില്‍ എട്ട് പോയിന്‍റുള്ള നോര്‍ത്ത് ഈസ്റ്റിന് ഇന്ന് ജയിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താം. മറുഭാഗത്ത് മൂന്ന് മത്സരങ്ങളില്‍ നിന്നും അഞ്ച് പോയിന്‍റുമായി ബംഗളൂരു അഞ്ചാം സ്ഥാനത്താണ്.
-
A Tactical ⚔️ on the cards
— Indian Super League (@IndSuperLeague) December 8, 2020 " class="align-text-top noRightClick twitterSection" data="
Set-Piece specialists @bengalurufc 🆚 Free-Flowing @Neutdfc
Read our full preview 👇#BFCNEU #HeroISL #LetsFootballhttps://t.co/6yVvRO7irN
">A Tactical ⚔️ on the cards
— Indian Super League (@IndSuperLeague) December 8, 2020
Set-Piece specialists @bengalurufc 🆚 Free-Flowing @Neutdfc
Read our full preview 👇#BFCNEU #HeroISL #LetsFootballhttps://t.co/6yVvRO7irNA Tactical ⚔️ on the cards
— Indian Super League (@IndSuperLeague) December 8, 2020
Set-Piece specialists @bengalurufc 🆚 Free-Flowing @Neutdfc
Read our full preview 👇#BFCNEU #HeroISL #LetsFootballhttps://t.co/6yVvRO7irN
ലീഗിലെ അവസാന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കാര്‍ലോസ് കുദ്രത്തിന്‍റെ ശിഷ്യന്‍മാര്‍ നോര്‍ത്ത് ഈസ്റ്റിനെ നേരിടാന്‍ എത്തുന്നത്. നായകന്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള മുന്നേറ്റ നിരയും ജുനാന്‍റെ നേതൃത്വത്തിലുള്ള പ്രതിരോധവും ശക്തമാണ്. സീസണില്‍ ഒരു ഗോള്‍ മാത്രം വഴങ്ങിയ ബംഗളൂരുവിന്‍റെ വല കാക്കുന്ന ഗുര്‍പ്രീതും ചേരുമ്പോള്‍ സീസണില്‍ കുതിപ്പ് നടത്താമെന്ന പ്രതീക്ഷയിലാണ് ബംഗളൂരു.
കഴിഞ്ഞ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് നോര്‍ത്ത് ഈസ്റ്റ്. പരിശീലകന്‍ ന്യൂസിന്‍റെ നേതൃത്വത്തില്‍ അടിമുടി മാറ്റങ്ങളുമായി എത്തിയ നോര്‍ത്ത് ഈസ്റ്റ് ഇത്തവണ വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്. മഷാഡോയും-സില്ലയും ചേരുന്ന മുന്നേറ്റവും മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയുന്ന ലാലങ്‌മാവിയയും ചേര്‍ന്ന് ജയം സമ്മാനിക്കുമെന്ന കണക്കു കൂട്ടലിലാണ് നോര്‍ത്ത് ഈസ്റ്റ്.