വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കുതിപ്പ് നടത്തി ഹൈദരാബാദ് എഫ്‌സി. നോര്‍ത്ത് ഈസ്റ്റിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഹൈദരാബാദ് പോയിന്‍റ് പട്ടകയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. സമനില കുരുക്ക് തകര്‍ത്ത ലിസ്റ്റണ്‍ കൊളാക്കോയുടെ ഇരട്ട ഗോളിന്‍റെ ബലത്തിലാണ് ഹൈദരാബാദിന്‍റെ ജയം. ആദ്യ പകുതിയില്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം അടിച്ച മത്സരത്തിലെ രണ്ടാം പകുതിയിലെ 85ാം മിനിട്ടിലും അധികസമയത്തുമാണ് കൊളാക്കോ വല കുലുക്കിയത്.
-
FULL-TIME | #NEUHFC
— Indian Super League (@IndSuperLeague) January 8, 2021 " class="align-text-top noRightClick twitterSection" data="
Back-to-back wins confirmed for @HydFCOfficial 👏#HeroISL #LetsFootball pic.twitter.com/W0yQDBUU9v
">FULL-TIME | #NEUHFC
— Indian Super League (@IndSuperLeague) January 8, 2021
Back-to-back wins confirmed for @HydFCOfficial 👏#HeroISL #LetsFootball pic.twitter.com/W0yQDBUU9vFULL-TIME | #NEUHFC
— Indian Super League (@IndSuperLeague) January 8, 2021
Back-to-back wins confirmed for @HydFCOfficial 👏#HeroISL #LetsFootball pic.twitter.com/W0yQDBUU9v
നേരത്തെ കളി തുടങ്ങി മൂന്നാം മിനിട്ടില്‍ അഡ്രിയാനെ സാന്‍റ ഹൈദരബാദിനായി ആദ്യം വല ചലിപ്പിച്ചു. പിന്നാലെ 36ാം മിനിട്ടില്‍ ചിയാനീസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ ആദ്യ പകുതിയില്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചു. പെനാല്‍ട്ടിയിലൂടെ ഗലേഗോയും അധികസമയത്ത് ലാംബോട്ടിലും നോര്‍ത്ത് ഈസ്റ്റിനായി സമനില പിടിച്ചു.
ലീഗ് പോരാട്ടത്തില്‍ ഉടനീളം ഇരു ടീമുകളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. പന്തടക്കത്തിന്‍റെ കാര്യത്തില്‍ ഹൈദരാബാദ് മുന്നില്‍ നിന്നപ്പോള്‍ ഷോട്ടുകളുടെ കാര്യത്തില്‍ നോര്‍ത്ത് ഈസ്റ്റിനായിരുന്നു മുന്‍കൈ. നോര്‍ത്ത് ഈസ്റ്റ് എട്ടും ഹൈദരബാദ് അഞ്ചും ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് തൊടുത്തു.
ഇരു ടീമുകളും ആക്രമിച്ച് കളിച്ച മത്സരത്തില്‍ ഹൈദരാബാദിന് നാലും നോര്‍ത്ത് ഈസ്റ്റിന് രണ്ടും മഞ്ഞ കാര്‍ഡുകള്‍ ലഭിച്ചു. ഹൈദരബാദ് നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 15 പോയിന്‍റുമായി മൂന്നാമതാണ്. നോര്‍ത്ത് സീസ്റ്റ് 11 പോയിന്‍റുമായി ഏഴാം സ്ഥാനത്തുമാണ്.