ETV Bharat / sports

ISL: ചെന്നൈയിനെ സമനിലയില്‍ കുരുക്കി ഈസ്റ്റ് ബംഗാള്‍ - ചെന്നൈയിന്‍ എഫ്‌സി - ഈസ്റ്റ് ബംഗാള്‍ എസ്‌സി

ഈസ്റ്റ് ബംഗാളിനെതിരെ (SC East Bengal) കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കാണാന്‍ ചെന്നൈയിന്‍ ( Chennaiyin FC) താരങ്ങള്‍ക്ക് സാധിക്കാത്തതാണ് തിരിച്ചടിയായത്.

ISL Highlights  Chennaiyin FC vs SC East Bengal  ഐഎസ്എല്‍  ചെന്നൈയിന്‍ എഫ്‌സി - ഈസ്റ്റ് ബംഗാള്‍ എസ്‌സി  ISL
ISL: ചെന്നൈയിനെ സമനിലയില്‍ കുരുക്കി ഈസ്റ്റ് ബംഗാള്‍
author img

By

Published : Dec 3, 2021, 10:30 PM IST

പനാജി: ഐഎസ്എല്ലില്‍ ഇന്ന് നടന്ന ചെന്നൈയിന്‍ എഫ്‌സി ഈസ്റ്റ് ബംഗാള്‍ എസ്‌സി മത്സരം സമനിയില്‍. ഗോള്‍ രഹിത സമനിലയിയാണ് ഇരു സംഘവും മത്സരം അവസാനിപ്പിച്ചത്. മത്സരത്തില്‍ കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കാണാന്‍ ചെന്നൈയിന്‍ താരങ്ങള്‍ക്ക് സാധിക്കാത്തതാണ് തിരിച്ചടിയായത്.

അതേസയമം ആദ്യ പകുതിയില്‍ പൂര്‍ണമായും പ്രതിരോധത്തിലൂന്നി കളിച്ച ഈസ്റ്റ് ബംഗാളിന് ലക്ഷ്യത്തിലേക്ക് ഒരു ശ്രമം പോലും നടത്താനായില്ല. തുടര്‍ന്ന് രണ്ടാം പകുതിയുടെ 75ാം മിനിട്ടില്‍ ലഭിച്ച സുവര്‍ണാവസരം ഈസ്‌റ്റ് ബംഗാള്‍ നഷ്ടപ്പെടുത്തുകയും ചെയ്‌തു. ആമിര്‍ ഡെര്‍സിവിച്ച് ബോക്‌സിലേക്ക് നല്‍കിയ ഫ്രീ കിക്ക് ക്രോസില്‍ രാജു ഗെയ്ക്‌വാദ് തലവെക്കാന്‍ പരാജയപ്പെടുകയായിരുന്നു.

മത്സരത്തില്‍ സമനില വഴങ്ങിയെങ്കിലും ചെന്നൈയിന്‍ പോയിന്‍റ്‌ പട്ടികയുടെ തലപ്പത്തെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയമടക്കം ഏഴ്‌ പോയിന്‍റാണ് സംഘത്തിനുള്ളത്. അതേസമയം ഈസ്റ്റ് ബംഗാള്‍ ഒരു സ്ഥാനം ഉയര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന് പിന്നില്‍ ഒമ്പതാം സ്ഥാനത്തെത്തി. ഒരു തോല്‍വിയും രണ്ട് സമനിലയുമടക്കം രണ്ട് പോയിന്‍റാണ് ഈസ്റ്റ് ബംഗാളിനുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.