പനാജി: ഐഎസ്‌എല്ലില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ എടികെ മോഹന്‍ ബഗാന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എടികെ ഗോവയെ തോല്‍പ്പിച്ചത്.
23ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോയാണ് ഗോവയുടെ ആദ്യ ഗോള്‍ നേടിയത്. താരത്തിന്‍റെ തകര്‍പ്പന്‍ ലോങ്റേഞ്ചര്‍ പന്ത് വലയിലേക്ക് ചാഞ്ഞിറങ്ങുകയായിരുന്നു.
56ാം മിനിറ്റില്‍ റോയ് കൃഷ്ണ എടികെയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 81ാം മിനിട്ടില്‍ ജോര്‍ജ്ജെ ഒറിറ്റ്‌സ് മെന്‍ഡോസയാണ് ഗോവയുടെ ആശ്വാസ ഗോള്‍ നേടിയത്.
ജയത്തോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താന്‍ എടികെയ്‌ക്കായി. എട്ട് മത്സരങ്ങളില്‍ നാല് വിജയമടക്കം 14 പോയിന്‍റാണ് സംഘത്തിനുള്ളത്.
അതേസമയം ഗോവ എട്ടാം സ്ഥാനത്ത് തുടരുകയാണ്. എട്ട് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമുള്ള സംഘത്തിന് എട്ട് പോയിന്‍റാണുള്ളത്.