പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇനി എഫ്‌സി ഗോവ, ഈസ്റ്റ്ബംഗാള്‍ പോരാട്ടം. സീസണില്‍ രണ്ട് ജയം മാത്രം സ്വന്തമാക്കിയ ഈസ്റ്റ് ബംഗാളിനെ തളക്കാമെന്ന ആത്മവിശ്വാസത്തിലാണ് പരിശീലകന്‍ ജുവാന്‍ ഫെറാണ്ടോയുടെ നേതൃത്വത്തിലുള്ള ഗോവ.
-
Ready to face-off! ⚔️#RiseAgain #FCGSCEB pic.twitter.com/CKMDmtRZXe
— FC Goa (@FCGoaOfficial) January 28, 2021 " class="align-text-top noRightClick twitterSection" data="
">Ready to face-off! ⚔️#RiseAgain #FCGSCEB pic.twitter.com/CKMDmtRZXe
— FC Goa (@FCGoaOfficial) January 28, 2021Ready to face-off! ⚔️#RiseAgain #FCGSCEB pic.twitter.com/CKMDmtRZXe
— FC Goa (@FCGoaOfficial) January 28, 2021
മറുഭാഗത്ത് സമനിലക്കളി അവസാനിപ്പിച്ചില്ലെങ്കില്‍ ഐഎസ്‌എല്ലിന്‍റ ഭാഗമായ ആദ്യ സീസണില്‍ തന്നെ ഈസ്റ്റ് ബംഗാളിന് പ്ലേ ഓഫ് കാണാതെ പുറത്താകേണ്ടിവരും. നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 10-ാം സ്ഥാനത്ത് തുടരുന്ന ഈസ്റ്റ് ബംഗാളിന് 13 മത്സരങ്ങളില്‍ നിന്നും ആറ് സമനില വഴങ്ങിയപ്പോള്‍ രണ്ട് ജയങ്ങള്‍ കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. സീസണില്‍ 12 പോയിന്‍റാണ് ഈസ്റ്റ് ബംഗാളിന്‍റെ സമ്പാദ്യം.
-
We face FC Goa in our 1️⃣4️⃣th Hero ISL fixture at the Fatorda Stadium from 7.30 PM tomorrow.
— SC East Bengal (@sc_eastbengal) January 28, 2021 " class="align-text-top noRightClick twitterSection" data="
হিরো আইএসএল-এ আমাদের চতুর্দশতম ম্যাচে আমরা মুখোমুখি হবো এফসি গোয়ার, ফতোর্দা স্টেডিয়ামে আগামীকাল সন্ধ্যে ৭.৩০টা থেকে। #ChhilamAchiThakbo #JoyEastBengal #FCGSCEB #LetsFootball #ISL pic.twitter.com/NzooTvyiAS
">We face FC Goa in our 1️⃣4️⃣th Hero ISL fixture at the Fatorda Stadium from 7.30 PM tomorrow.
— SC East Bengal (@sc_eastbengal) January 28, 2021
হিরো আইএসএল-এ আমাদের চতুর্দশতম ম্যাচে আমরা মুখোমুখি হবো এফসি গোয়ার, ফতোর্দা স্টেডিয়ামে আগামীকাল সন্ধ্যে ৭.৩০টা থেকে। #ChhilamAchiThakbo #JoyEastBengal #FCGSCEB #LetsFootball #ISL pic.twitter.com/NzooTvyiASWe face FC Goa in our 1️⃣4️⃣th Hero ISL fixture at the Fatorda Stadium from 7.30 PM tomorrow.
— SC East Bengal (@sc_eastbengal) January 28, 2021
হিরো আইএসএল-এ আমাদের চতুর্দশতম ম্যাচে আমরা মুখোমুখি হবো এফসি গোয়ার, ফতোর্দা স্টেডিয়ামে আগামীকাল সন্ধ্যে ৭.৩০টা থেকে। #ChhilamAchiThakbo #JoyEastBengal #FCGSCEB #LetsFootball #ISL pic.twitter.com/NzooTvyiAS
മറുഭാഗത്ത് ഗോവ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. 13 മത്സരങ്ങളില്‍ നിന്നും അഞ്ച് വീതം ജയവും സമനിലയും ഗോവക്ക് സ്വന്തമാണ്. ബ്ലാസ്റ്റേഴ്‌സിനെതിരെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ഇവാന്‍ ഗോണ്‍സാലസ് ഈസ്റ്റ് ബംഗാളിനെതിരെ കളിക്കില്ലെന്നത് മാത്രമാണ് ഗോവക്കുമുന്നിലുള്ള ഏക പ്രതിസന്ധി.
ലീഗിലെ ആദ്യപാദ മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം. ഇരുവരും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ഗോവയിലെ ഫത്തോര്‍ഡാ സ്റ്റേഡിയത്തില്‍ നാളെ രാത്രി 7.30നാണ് ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം. മത്സരം സ്റ്റാര്‍ നെറ്റ്‌വര്‍ക്കിലും സിഡ്‌നി+ഹോട്ട്സ്‌റ്റാറിലും തത്സമയം കാണാം.