ETV Bharat / sports

കാല്‍വിരുതില്‍ ക്രിസ്റ്റ്യാനോയുടെ പടം വരച്ച് ഇറാനിയന്‍ ഭിന്നശേഷിക്കാരി - cristiano news

85 ശതമാനം ചലന ശേഷി നഷ്‌ടമായ ഇറാനിയന്‍ ചിത്രകാരി ഫാത്തിമ ഹമാമിയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രം വരച്ചത്

ക്രിസ്റ്റ്യാനോ വാർത്ത  റോണാൾഡോ വാർത്ത  ഫുട്‌ബോൾ വാർത്ത  ronaldo news  cristiano news  football news
റൊണാൾഡോ
author img

By

Published : May 6, 2020, 10:18 AM IST

ടെഹ്‌റാന്‍: ഭിന്നശേഷിക്കാരിയായ ഇറാനിയന്‍ ചിത്രകാരി വരച്ച പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രം ശ്രദ്ധേയമാകുന്നു. ഫാത്തിമ ഹമാമിയാണ് ചിത്രം വരച്ചിരിക്കുന്നത്. ശരീത്തിന് 85 ശതമാനം സ്വാധീനക്കുറവുള്ള അവർ കാല്‍ ഉപയോഗിച്ചാണ് ചിത്രം വരക്കുന്നത്. ഫാത്തിമ ചിത്രത്തില്‍ അവസാനവട്ട മിനുക്ക്പണി നടത്തുന്ന ദൃശ്യം സാമൂഹ്യമാധ്യമത്തില്‍ ഇപ്പോൾ വൈറലാണ്. ക്രിസ്റ്റ്യാനോയെ തന്‍റെ പെയിന്‍റിങ് കാണിക്കാന്‍ ആഗ്രഹമുണ്ടെന്ന് അവർ വീഡിയോയിലൂടെ വ്യക്തമാക്കി.

  • This made so emotional.

    Iranian artist Fateme Hamami, who has 85% paralysis of her body, painted this portrait of Cristiano Ronaldo using only her feet. She told us she would love for him to see it 🙌 pic.twitter.com/EexqLVvxke

    — Kennedy (@kenedi2541) May 5, 2020 " class="align-text-top noRightClick twitterSection" data=" ">

അതേസമയം ഇറ്റാലിയന്‍ സീരി എയില്‍ പരിശീലന പരിപാടി തുടങ്ങാനിരിക്കുന്ന പശ്ചാത്തലത്തില്‍ യുവന്‍റസിന്‍റെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വദേശമായ പോർച്ചുഗലില്‍ നിന്നും ഇറ്റലിയില്‍ തിരിച്ചെത്തി. അദ്ദേഹം സ്വകാര്യ ജെറ്റില്‍ കുടുംബസമേതം ടൂറിന്‍ വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എന്നാല്‍ കൊവിഡ് 19 പശ്ചാത്തലത്തില്‍ ക്രിസ്റ്റ്യാനോ 14 ദിവസം ഇറ്റലിയില്‍ ക്വാറന്‍റയിനില്‍ തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.