ന്യൂഡൽഹി: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ അഞ്ചാമത്തെ മത്സരം നാളെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കും. ദുബായ് ഇന്‍റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്‌ക്ക് 2.30ന് രോഹിത് ശർമയും സംഘവും നിലവിലെ ചാമ്പ്യന്മാരായ പാക് പടയെ നേരിടും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യ vs പാകിസ്ഥാൻ നേർക്കുനേർ
എപ്പോഴും കടുത്ത മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്നത്. ഇരുടീമുകളും തമ്മിൽ ഇതുവരെ 135 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പാകിസ്ഥാൻ 73 മത്സരങ്ങളിൽ വിജയിച്ചപ്പോള്‍ ഇന്ത്യ 57 മത്സരങ്ങളിൽ ജയിച്ചു. 5 മത്സരങ്ങൾ അനിശ്ചിതത്വത്തിലായിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യയായിരുന്നു ജയിച്ചത്. 2023 ഒക്ടോബർ 14 നാണ് മത്സരം നടന്നത്. 2023 ലെ ഐസിസി ഏകദിന ലോകകപ്പിലായിരുന്നു പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 191 റൺസ് നേടി. 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 30.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. കൂടാതെ കഴിഞ്ഞ ആറ് ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.
Reasons to thank anek, greatest rivals sirf ek! 🙌🇵🇰✨
— Star Sports (@StarSportsIndia) February 18, 2025
Together, let's say Thank you Pakistan, Jeetega Toh Hindustan on THU 20 FEB, 10:30 PM (immediately after WPL post show), on Star Sports 1 & Star Sports 1 Hindi!
📺📱Start Watching FREE on @JioHotstar!
Do you know why are… pic.twitter.com/T48maECG8e
ഇന്ത്യ, പാകിസ്ഥാൻ ടീമുകൾ
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷാമി, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.
പാകിസ്ഥാൻ: ബാബർ അസം, ഇമാം ഉൾ ഹഖ്, കമ്രാൻ ഗുലാം, സൗദ് ഷക്കീൽ, തയ്യാബ് താഹിർ, ഫഹീം അഷ്‌റഫ്, ഖുഷ്ദിൽ ഷാ, സൽമാൻ അലി ആഗ (വൈസ് ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ (ക്യാപ്റ്റൻ), ഉസ്മാൻ ഖാൻ, അബ്രാർ അഹമ്മദ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നൈൻ, നസീം ഷാ, ഷഹീൻ അഫ്രീദി.
- Also Read: ഇന്ത്യക്കെതിരെ പാകിസ്ഥാന് ജയിക്കണമെന്നാണ് ആഗ്രഹമെന്ന് മുന്‍ ഇന്ത്യന്‍ താരം - INDIA VS PAKISTAN
- Also Read: ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ന് ഓസ്ട്രേലിയ vs ഇംഗ്ലണ്ട് പോരാട്ടം: മത്സരം കാണാനുള്ള വഴിയിതാ.. - AUS VS ENG FREE LIVE STREAMING
- Also Read: രോഹിത് ശർമ ക്യാച്ച് കൈവിട്ടു: അക്സർ പട്ടേലിന് ഹാട്രിക് നഷ്ടം, നിരാശരായി താരങ്ങള്‍ - AXAR PATEL MISSES HAT TRICK