മുംബൈ: കോഴിക്കോട് സ്വദേശിയും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായിരുന്ന എം പ്രസന്നന്‍ അന്തരിച്ചു. 1973 ലാണ് മിഡ്‌ഫീല്‍ഡ് ജീനിയസെന്ന് അറിയപ്പെട്ട പ്രസന്നന്‍ ഇന്ത്യന്‍ കുപ്പായമണിയുന്നത്. രാജ്യത്തിന് വേണ്ടി രണ്ട് മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ അദ്ദേഹം ഇരു മത്സരങ്ങളിലും സ്‌കോര്‍ ചെയ്‌തു. മുംബൈയില്‍ വെച്ചാണ് അന്ത്യം. കുടുംബത്തോടൊപ്പം മുംബൈയിലായിരുന്നു താമസം. ആശയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.
-
AIFF condoles the demise of former India midfielder M. Prasannan
— Indian Football Team (@IndianFootball) July 1, 2021 " class="align-text-top noRightClick twitterSection" data="
Read 👉 https://t.co/3lQI7F2PvB#RIP #IndianFootball pic.twitter.com/N0ltP7DfMH
">AIFF condoles the demise of former India midfielder M. Prasannan
— Indian Football Team (@IndianFootball) July 1, 2021
Read 👉 https://t.co/3lQI7F2PvB#RIP #IndianFootball pic.twitter.com/N0ltP7DfMHAIFF condoles the demise of former India midfielder M. Prasannan
— Indian Football Team (@IndianFootball) July 1, 2021
Read 👉 https://t.co/3lQI7F2PvB#RIP #IndianFootball pic.twitter.com/N0ltP7DfMH
സന്തോഷ് ട്രോഫിയില്‍ മഹാരാഷ്‌ട്രയെയും ഗോവയെയും പ്രതിനിധീകരിച്ച അദ്ദേഹം 1971ല്‍ ഡെംപോ എസ്‌സിക്ക് വേണ്ടി ഗോവ ലീഗ് കപ്പ് സ്വന്തമാക്കി. കോഴിക്കോട് സെന്‍റ് ജോസഫ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കാല്‍പന്തിന്‍റെ ലോകത്തേക്ക് എത്തിയ പ്രസന്നന്‍ പിന്നീട് മുംബൈയില്‍ എത്തി. പ്രസന്നന്‍റെ ഹെയര്‍ സ്റ്റൈലും താടിയും ഹെഡ്‌ബാന്‍ഡും എല്ലാം അന്നത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ഹരമായിരുന്നു.
Also Read: ലോകം കാത്തിരിക്കുന്നു.. യൂറോയിലെ ക്വാർട്ടർ പോരാട്ടങ്ങൾക്കായി..
പിന്നീട് സെന്‍ട്രല്‍ ബാങ്കിന് വേണ്ടിയും അദ്ദേഹം ബൂട്ടുകെട്ടി. കളിക്കളത്തില്‍ നിന്നും വിടപറഞ്ഞ ശേഷം കുറച്ച് കാലം മഹാരാഷ്‌ട്രയുടെ പരിശീലകനായും സേവനം അനുഷ്‌ടിച്ചു. രാജ്യത്തിന് വേണ്ടി ബൂട്ട് കെട്ടിയ കാലത്ത് ഏറ്റവും മികച്ച മിഡ്‌ഫീല്‍ഡറായാണ് അദ്ദേഹം വിലയിരുത്തപ്പെട്ടിരുന്നത്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി കുശാല്‍ ദാസ് അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി.