ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള കമന്‍റേറ്റര്‍മാരുടെ പട്ടിക ഐസിസി പ്രഖ്യാപിച്ചു. സുനില്‍ ഗാവസ്‌കര്‍, കുമാര്‍ സംഗക്കാര, നാസര്‍ ഹുസൈന്‍, ഇസ ഗുഹ, ഇയാന്‍ ബിഷപ്പ്, സൈമണ്‍ ഡൂള്‍, മൈക്കല്‍ അതേര്‍ട്ടന്‍, ദിനേശ് കാര്‍ത്തിക് എന്നിവരാണ് ഐസിസി പുറത്തുവിട്ട പട്ടികയിലുള്ളത്.
- " class="align-text-top noRightClick twitterSection" data="
">
അതേസമയം സുനില്‍ ഗാവസ്‌കര്‍, ദിനേശ് കാര്‍ത്തിക് എന്നിവരുടെ പങ്കാളിത്തം നേരത്തെ തന്നെ ഉറപ്പായിരുന്നു. ഇംഗ്ലണ്ടിലെ സതാംപ്‌ടണിലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍. ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുന്നത് ജൂണ്‍ 18 മുതല്‍.
also read: യൂറോയിലെ മരണ ഗ്രൂപ്പില്‍ ഇന്ന് ക്ലാസിക് പോരാട്ടം: ഫ്രാൻസും ജർമ്മനിയും നേർക്ക് നേർ