ETV Bharat / sports

സൂപ്പർ കപ്പ് ബഹിഷ്കരിച്ച ഐ ലീഗ് ടീമുകളില്‍ നിന്ന് പിഴ ഈടാക്കും - ഐ-ലീഗ്

ഗോകുലം കേരള ഉൾപ്പെടെയുള്ള ടീമുകൾക്കാണ് എഐഎഫ്എഫ് പിഴ ശിക്ഷ വിധിച്ചത്.

സൂപ്പർ കപ്പ് ബഹിഷ്കരിച്ച ഐ-ലീഗ് ടീമുകൾക്ക് പിഴ ശിക്ഷ
author img

By

Published : May 17, 2019, 1:39 PM IST

ന്യൂഡല്‍ഹി: സൂപ്പർ കപ്പ് ബഹിഷ്കരിച്ച ഐ ലീഗ് ക്ലബുകൾക്കെതിരെ കടുത്ത നടപടിയുമായി എഐഎഫ്എഫ്. കേരള ക്ലബായ ഗോകുലം എഫ്സി ഉൾപ്പടെ അഞ്ച് ക്ലബുകൾക്ക് പത്ത് ലക്ഷം രൂപ വീതം പിഴ ചുമത്തി. റിയല്‍ കശ്മീർ, ചെന്നൈ സിറ്റി, ഇന്ത്യൻ ആരോസ് എന്നീ ടീമുകൾ മാത്രമാണ് സൂപ്പർ കപ്പില്‍ കളിച്ചത്.

ഗോകുലം കേരള എഫ്സിക്ക് പുറമെ ഐസ്വാൾ എഫ്സി, മിനർവ പഞ്ചാബ്, നെറോക്ക എഫ്സി, ചർച്ചില്‍ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബുകൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ഈസ്റ്റ് ബംഗാളിന് അഞ്ച് ലക്ഷം രൂപയാണ് പിഴ. ക്ലബിലെ ഒരു വിഭാഗം സൂപ്പർ കപ്പ് കളിക്കാൻ താല്‍പ്പര്യം പ്രകടിപ്പിച്ചത് കൊണ്ടാണ് ഈസ്റ്റ് ബംഗാളിന് പിഴയില്‍ ഇളവ് നല്‍കിയത്. ടൂർണമെന്‍റില്‍ രജിസ്റ്റർ ചെയ്യാതിരുന്ന മോഹൻ ബഗാനെതിരെ നടപടിയുണ്ടായില്ല. ലീഗിനോട് പക്ഷാപാതം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ടീമുകള്‍ സൂപ്പര്‍ കപ്പ് ബഹിഷ്കരിച്ചത്. അച്ചടക്കസമിതി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ടീമുകളില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.

Intro:Body:

സൂപ്പർ കപ്പ് ബഹിഷ്കരിച്ച ടീമുകൾക്ക് പിഴ ശിക്ഷ 

ഗോകുലം കേരള ഉൾപ്പെടെയുള്ള ടീമുകൾക്കാണ് എ ഐ എഫ് എഫ് പിഴ ശിക്ഷ വിധിച്ചത്

ന്യൂഡല്‍ഹി: സൂപ്പർ കപ്പ് ബഹിഷ്കരിച്ച ഐ-ലീഗ് ക്ലബുകൾക്കെതിരെ കടുത്ത നടപടിയുമായി എ ഐ എഫ് എഫ്. കേരള ക്ലബായ ഗോകുലം എഫ്സി ഉൾപ്പടെ അഞ്ച് ക്ലബുകൾക്ക് പത്ത് ലക്ഷം രൂപ പിഴയാണ് ചുമത്തിയിരിക്കുന്നത്. റിയല്‍ കശ്മീർ, ചെന്നൈ സിറ്റി, ഇന്ത്യൻ ആരോസ് എന്നീ ടീമുകൾ മാത്രമാണ് സൂപ്പർ കപ്പില്‍ കളിച്ചത്. 

ഗോകുലം കേരള എഫ്സിക്ക് പുറമെ ഐസ്വാൾ എഫ്സി, മിനർവ പഞ്ചാബ്, നെറോക്ക എഫ്സി, ചർച്ചില്‍ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബുകൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ഈസ്റ്റ് ബംഗാളിന് അഞ്ച് ലക്ഷം രൂപയാണ് പിഴ. ക്ലബിലെ ഒരു വിഭാഗം സൂപ്പർ കപ്പ് കളിക്കാൻ താല്പര്യം പ്രകടപ്പിച്ചത് കൊണ്ടാണ് ഈസ്റ്റ് ബംഗാളിന്‍റെ പിഴ കുറഞ്ഞത്. ടൂർണമെന്‍റില്‍ രജിസ്റ്റർ ചെയ്യാതിരുന്ന  മോഹൻ ബഗാനെതിരെ നടപടിയുണ്ടായില്ല. ഐ-ലീഗിന്‍റെ ഭാവിയെ ഓർത്തും ലീഗിനോട് പക്ഷാപാതം കാണിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ടീമുകൾ സൂപ്പർ കപ്പ് ബഹിഷ്കരിച്ചത്. അച്ചടക്കസമിതി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ടീമുകൾക്ക് പിഴ ശിക്ഷ നല്‍കാൻ തീരുമാനിച്ചത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.