ഐ ലീഗ് ഫുട്ബോളിൽ കിരീടം സ്വന്തമാക്കാനായി ചെന്നൈ സിറ്റി ഇന്നിറങ്ങും. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈ ചർച്ചിൽ ബ്രദേഴ്സുമായാണ് മത്സരം. ചർച്ചിലിന്‍റെ ഹോം ഗ്രൗണ്ടിൽ വൈകിട്ട് അഞ്ചിനാണ് മത്സരം.
ലീഗിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒരു ജയം മാത്രം മതി ചെന്നൈക്ക് കിരീടം നേടാൻ. അതിനാൽ ഇന്നത്തെ കളിയിൽ ജയിച്ച് ഒരു മത്സരം ശേഷിക്കേ കിരീടം സ്വന്തമാക്കാമെന്ന ലക്ഷ്യത്തോടെയാകും ചെന്നൈ ഇറങ്ങുക. പതിനെട്ട് കളിയിൽ 40 പോയിന്‍റുമായാണ് ചെന്നൈ കിരീടത്തിലേക്ക് കുതിക്കുന്നത്. 18 ഗോൾ നേടിയ സ്പാനിഷ് താരം പെഡ്രോ മാൻസിയുടെ മികവിലാണ് ചെന്നൈയുടെ മുന്നേറ്റം.
Lions 🦁🦁#NammaTamizhagam #WeareCCFC #Lions pic.twitter.com/MXmlk9Mws3
— Chennai City FC (@ChennaiCityFC) February 27, 2019 " class="align-text-top noRightClick twitterSection" data="
">Lions 🦁🦁#NammaTamizhagam #WeareCCFC #Lions pic.twitter.com/MXmlk9Mws3
— Chennai City FC (@ChennaiCityFC) February 27, 2019Lions 🦁🦁#NammaTamizhagam #WeareCCFC #Lions pic.twitter.com/MXmlk9Mws3
— Chennai City FC (@ChennaiCityFC) February 27, 2019
സീസണിൽ ഇരു ടീമും ആദ്യം ഏറ്റുമുട്ടിയപ്പോൾ ചർച്ചിലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് ചെന്നൈ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാൾ ഇന്നലെ നടന്ന മത്സരത്തിൽ റിയൽ കാശ്മീരിനെ പരാജയപ്പെടുത്തി കിരീട സാധ്യത നിലനിർത്തിയിരുന്നു. എന്നാൽ ഈസ്റ്റ് ബംഗാൾ മിനർവ പഞ്ചാബിനെയും, ഗോകുലത്തിനെയും തോൽപിക്കുകയും ചെന്നൈ സിറ്റി ചർച്ചിലിനോടും മിനർവയോടും തോറ്റാലും മാത്രമേ ഈസ്റ്റ് ബംഗാളിന് കിരീട പ്രതീക്ഷയുള്ളൂ.