പനാജി: ഹൈദരാബാദ്, ബംഗളൂരു എഫ്‌സി പോരാട്ടം ഗോള്‍രഹിത സമനിലയില്‍. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ അവസരങ്ങള്‍ പിറക്കാത്ത മത്സരം വിരസമായിരുന്നു. ഐഎസ്‌എല്‍ ഏഴാം സീസണില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ഇതോടെ മുന്‍ ചാമ്പ്യന്‍മാരായ ബംഗളൂരുവിന് സമനില വഴങ്ങേണ്ടി വന്നു. പന്തടക്കത്തിലും പാസുകളുടെ കാര്യത്തിലും ഹൈദരാബാദ് മുന്നിട്ട് നിന്ന മത്സരത്തില്‍ മുന്നേറ്റ താരം അരിസാനെ സാന്‍റെ ഒരുക്കിയ ഗോളവസരം ബംഗളൂരുവിന്‍റെ ഗോളി തട്ടി അകറ്റി.
-
FULL-TIME | #BFCHFC
— Indian Super League (@IndSuperLeague) November 28, 2020 " class="align-text-top noRightClick twitterSection" data="
We have the first goalless draw of the #HeroISL 2020-21 season!#LetsFootball pic.twitter.com/k0znumvd5h
">FULL-TIME | #BFCHFC
— Indian Super League (@IndSuperLeague) November 28, 2020
We have the first goalless draw of the #HeroISL 2020-21 season!#LetsFootball pic.twitter.com/k0znumvd5hFULL-TIME | #BFCHFC
— Indian Super League (@IndSuperLeague) November 28, 2020
We have the first goalless draw of the #HeroISL 2020-21 season!#LetsFootball pic.twitter.com/k0znumvd5h
മത്സരം സമനിലയിലായതോടെ ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രണ്ട് മത്സരങ്ങളില്‍ നിന്നും നാല് പോയിന്‍റാണ് ഹൈദരാബാദിനുള്ളത്. മറുഭാഗത്ത് ബംഗളൂരു ആറാം സ്ഥാനത്ത് തുടരുകയാണ്.
ബംഗളൂരു ലീഗിലെ അടുത്ത മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. ഡിസംബര്‍ നാലിന് രാത്രി 7.30നാണ് മത്സരം. മറുഭാഗത്ത് ഹൈദരാബാദ് എഫ്‌സിക്ക് ലീഗിലെ അടുത്ത മത്സരത്തില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയാണ് എതിരാളികള്‍. ഡിസംബര്‍ രണ്ടിന് രാത്രി 7.30നാണ് പോരാട്ടം. കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഇത്തവണ കരുത്തുറ്റ ടീമെന്ന് തെളിയിച്ചിരിക്കുകയാണ് ബംഗളൂരുവിനെ സമനിലയില്‍ തളച്ചതോടെ ഹൈദരബാദ്.