ETV Bharat / sports

ന്യൂകാസിൽ സ്ട്രൈക്കര്‍ ഡെംബാ ബാ ഫുട്ബോളിൽ നിന്നും വിരമിച്ചു

author img

By

Published : Sep 14, 2021, 9:45 AM IST

'ഹൃദയംഗമമായ നന്ദിയോടെയാണ് എന്‍റെ കളിജീവിതത്തിന്‍റെ അവസാനം പ്രഖ്യാപിക്കുന്നത്'- ഡെംബാ ബാ ട്വിറ്ററില്‍ കുറിച്ചു.

Former Chelsea FC  Newcastle United forward Demba Ba  Demba Ba announces his retirement  ന്യൂകാസിൽ  ഡെംബാ ബാ  ചെൽസി  ന്യൂകാസിൽ യുണൈറ്റഡ്
ന്യൂകാസിൽ സ്ട്രൈക്കര്‍ ഡെംബാ ബാ ഫുട്ബോളിൽ നിന്നും വിരമിച്ചു

ലണ്ടന്‍: മുൻ ചെൽസി താരവും ന്യൂകാസിൽ യുണൈറ്റഡ് സ്ട്രൈക്കറുമായ ഡെംബാ ബാ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

'ഹൃദയംഗമമായ നന്ദിയോടെയാണ് എന്‍റെ കളിജീവിതത്തിന്‍റെ അവസാനം പ്രഖ്യാപിക്കുന്നത്'- ഡെംബാ ബാ ട്വിറ്ററില്‍ കുറിച്ചു.

''മനോഹരമായ യാത്രയായിരുന്നു അത്, നേരിട്ട എല്ലാ വിയർപ്പിനും കണ്ണീരിനും പുറമെ, ഫുട്ബോൾ എനിക്ക് ധാരാളം മനോഹരമായ വികാരങ്ങൾ നൽകി. ആരാധകരുടെ അഭിനിവേശവും, ഓരോ ഗോളിന് ശേഷവും സ്റ്റാൻഡിൽ നിന്ന് ഉയരുന്ന ശബ്ദങ്ങളും, മൈതാനത്തിനകത്തും പുറത്തും സഹതാരങ്ങളുമായുള്ള ബന്ധവുമെല്ലാം എന്‍റെ മനസിലും ഹൃദയത്തിലും എന്നെന്നേക്കുമായി നിലനിൽക്കും''-ഡെംബാ ബാ ട്വീറ്റ് ചെയ്തു.

16 വർഷത്തെ സീനിയർ കരിയറിൽ വെസ്റ്റ് ഹാം യുണൈറ്റഡ്, ബെസിക്താസ്, ഷാങ്ഹായ് ഷെൻഹുവ, ഇസ്താംബുൾ ബസക്‌സീർ, എഫ്‌സി ലുഗാനോ എന്നീ ക്ലബുകള്‍ക്കായും സെനഗൽ താരമായ ഡെംബാ ബാ കളത്തിലിറങ്ങിയിട്ടുണ്ട്.

also read: മെറ്റ് ഗാല ഫാഷൻ മേളയില്‍ തിളങ്ങി നവോമി ഒസാക്ക

ന്യൂകാസിലിനായി 23 മത്സരങ്ങളില്‍ ആദ്യ ഇലവനിലും 28 മത്സരങ്ങളില്‍ പകരക്കാരനുമായി കളത്തിലിറങ്ങി 14 ഗോളുകള്‍ കണ്ടെത്തിയാണ് താരത്തിന്‍റെ മടക്കം. ചെല്‍സിയിലെത്തും മുന്നെ 2011/12 സീസണില്‍ 34 മത്സരങ്ങളില്‍ നിന്നും 16 ഗോളുകള്‍ കണ്ടെത്തിയ താരത്തിന്‍റെ മികവില്‍ ന്യൂകാസില്‍ യൂറോപ്പ ലീഗിന് യോഗ്യത നേടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.