ETV Bharat / sports

ബൂട്ടഴിച്ച് "എൽ നിനോ"

അത്‌ലറ്റിക്കോ മാഡ്രിഡ്, ലിവര്‍പൂള്‍, ചെല്‍സി തുടങ്ങീ യൂറോപ്യൻ ക്ലബ്ബുകൾക്കു വേണ്ടിയും ടോറസ് കളിച്ചിട്ടുണ്ട്.

ഫെര്‍ണാണ്ടോ ടോറസ്
author img

By

Published : Jun 21, 2019, 6:15 PM IST

മാഡ്രിഡ്: 18 വര്‍ഷത്തെ ഫുട്ബോൾ കരിയറിന് വിരാമമിട്ട് സ്പാനിഷ് താരം ഫെര്‍ണാണ്ടോ ടോറസ് ബൂട്ടഴിച്ചു. ലോകകപ്പ്, യൂറോ കപ്പ് നേടിയ സ്പാനിഷ് ടീമിന്‍റെ പ്രധാന താരമായിരുന്നു ടോറസ്. ട്വിറ്റര്‍ വീഡിയോയിലൂടെയാണ് ടോറസിന്‍റെ വിരമിക്കൽ പ്രഖ്യാപനം. അത്‌ലറ്റിക്കോ മാഡ്രിഡ്, ലിവര്‍പൂള്‍, ചെല്‍സി തുടങ്ങീ യൂറോപ്യൻ ക്ലബ്ബുകൾക്കു വേണ്ടിയും ടോറസ് കളിച്ചിട്ടുണ്ട്.

  • I have something very important to announce. After 18 exciting years, the time has come to put an end to my football career. Next Sunday, the 23rd at 10:00AM, local time in Japan, I will have a press conference in Tokyo to explain all the details.See you there. pic.twitter.com/WrKnvRTUIu

    — Fernando Torres (@Torres) June 21, 2019 " class="align-text-top noRightClick twitterSection" data=" ">

നിലവില്‍ ജപ്പാനിലെ ജെ വണ്‍ ലീഗില്‍ സാഗന്‍ ടോസു ടീമംഗമാണ് ടോറസ്. 2007 മുതല്‍ 2011 വരെ ലിവര്‍പൂളിനായി കളിച്ചതാണ് ടോറസിന്‍റെ കരിയറിലെ സുവർണ കാലഘട്ടം. 142 മത്സരങ്ങളില്‍ നിന്നും 81 തവണ ടോറസ് ഇംഗ്ലീഷ് ടീമിനായി വലനിറച്ചു. റെക്കോര്‍ഡ് തുകയ്ക്കാണ് ടോറസ് ചെല്‍സിയിലെത്തിയത്. 2011 ൽ ചെൽസിയിലെത്തിയ താരം എഫ്എ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയും ഉയര്‍ത്തി.

ദേശീയ കുപ്പായത്തിൽ 110 മത്സരങ്ങള്‍ കളിച്ച ടോറസിന്‍റെ ഗോളിലായിരുന്നു സ്‌പെയിൻ 2008 യൂറോ കപ്പിൽ മുത്തമിട്ടത്. സ്‌പെയിന്‍ കിരീടം നിലനിര്‍ത്തിയ 2012 ലെ യൂറോ കപ്പിലെ ടോപ് സ്‌കോററുമായിരുന്നു എൽ നിനോയെന്ന വിളിപ്പേരുള്ള ടോറസ്. രാജ്യത്തിനായി 110 മത്സരങ്ങളില്‍ നിന്നും 38 ഗോളുകള്‍ നേടിയ താരം സ്‌പെയിന്‍റെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോററില്‍മാരില്‍ മൂന്നാമതാണ്. ഡേവിഡ് വിയ്യയും റൗളുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.