വാര്‍സ: മാരത്തോണ്‍ പനാല്‍ട്ടി ഷൂട്ട് ഔട്ടിനൊടുവില്‍ യൂറോപ്പ ലീഗില്‍ മുത്തമിട്ട് വിയ്യാറയല്‍. 120 മിനിട്ട് നീണ്ട ലീഗിലെ ഫൈനല്‍ പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞതോടെയാണ് കിരീട പോരാട്ടം പെനാല്‍ട്ടി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്. യുണൈറ്റഡിന്‍റെ ഗോളി സ്‌പാനിഷ് ഗോളി ഡേവിഡ് ഡിയേഗയുടെ ഷോട്ടാണ് പിഴച്ചത്.
പോസ്റ്റിന്‍റെ വലത് മൂലയിലേക്ക് ഡിയേഗ തൊടുത്ത ഷോട്ട് വിയ്യാറയലിന്‍റെ വല കാത്ത ജിറോനിമോ റൂളി തടുത്തിട്ടു. ഒരു പതിറ്റാണ്ടായി യുണൈറ്റഡിന്‍റെ വല കാത്ത സ്‌പാനിഷ് ഗോളിക്ക് പന്തുമായി ഗോള്‍മുഖത്ത് എത്തിയപ്പോള്‍ പിഴച്ചു. പോസ്റ്റിന്‍റെ വലത് മൂലയിലേക്ക് ഡിയേഗ തൊടുത്ത ഷോട്ട് വിയ്യാറയലിന്‍റെ വല കാത്ത ജിറോനിമോ റൂളി തടുത്തിട്ടു. ഇതോടെ വിയ്യാറയല്‍ കിരീടത്തില്‍ മുത്തമിട്ടു. 10 ഷോട്ടുകള്‍ യുണൈറ്റഡ് ഗോളാക്കിയപ്പോള്‍ 11 ഷോട്ടുകളും വിയ്യാറയല്‍ വലയിലെത്തിച്ചു.
-
Let's slide! #UELfinal #ItsOurTime pic.twitter.com/Masv81ezg8
— Villarreal CF English (@Eng_Villarreal) May 26, 2021 " class="align-text-top noRightClick twitterSection" data="
">Let's slide! #UELfinal #ItsOurTime pic.twitter.com/Masv81ezg8
— Villarreal CF English (@Eng_Villarreal) May 26, 2021Let's slide! #UELfinal #ItsOurTime pic.twitter.com/Masv81ezg8
— Villarreal CF English (@Eng_Villarreal) May 26, 2021
യൂറോപ്പിലെ ഒരു പ്രമുഖ ലീഗ് കിരീടം വിയ്യാറയല്‍ ആദ്യമായാണ് സ്വന്തമാക്കുന്നത്. ലീഗിലെ ഈ സീസണില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ഫൈനലില്‍ പ്രവേശിച്ച വിയ്യാറയല്‍ അവസാന നിമിഷം വരെ പോരാടിയാണ് കപ്പ് സ്വന്തമാക്കിയത്.
-
𝕋ℍ𝔼 𝕄𝔸ℕ.
— Villarreal CF English (@Eng_Villarreal) May 26, 2021 " class="align-text-top noRightClick twitterSection" data="
Congratulations, Unai Emery! 👏#UELfinal #ItsOurTime pic.twitter.com/tZsROXKJNH
">𝕋ℍ𝔼 𝕄𝔸ℕ.
— Villarreal CF English (@Eng_Villarreal) May 26, 2021
Congratulations, Unai Emery! 👏#UELfinal #ItsOurTime pic.twitter.com/tZsROXKJNH𝕋ℍ𝔼 𝕄𝔸ℕ.
— Villarreal CF English (@Eng_Villarreal) May 26, 2021
Congratulations, Unai Emery! 👏#UELfinal #ItsOurTime pic.twitter.com/tZsROXKJNH
കൂടുതല്‍ വായനക്ക്: യൂറോ കപ്പ്: സ്‌പാനിഷ് ടീമിനെ പ്രഖ്യാപിച്ചു; റാമോസ് പുറത്ത്
നേരത്തെ കിക്കോഫായി 29-ാം മിനിട്ടില്‍ ജെറാര്‍ഡ് മൊറീനോയിലൂടെ വിയ്യാറയല്‍ ആദ്യം ലീഡ് ഉയര്‍ത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ മക് ടോമിനിയിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. 2016ന് ശേഷം ആദ്യമായി പ്രമുഖ ലീഗ് കിരീടം ഓള്‍ഡ് ട്രാഫോഡില്‍ എത്തിക്കാനുള്ള അവസരമാണ് യുണൈറ്റഡിന് നഷ്‌ടമായത്. വിയ്യാറയലിന്‍റെ സ്‌പാനിഷ് പരിശീലകന്‍ ഉനയ് എമിറിയുടെ നാലാമത്തെ യൂറോപ്പ ലീഗ് കിരീടമാണിത്.
-
This video is one to remember.
— Villarreal CF English (@Eng_Villarreal) May 26, 2021 " class="align-text-top noRightClick twitterSection" data="
In many years, you can say to your grandkids, I remember when Villarreal won the @EuropaLeague.#UELfinal #ItsOurTime pic.twitter.com/9XQQYOJ4lf
">This video is one to remember.
— Villarreal CF English (@Eng_Villarreal) May 26, 2021
In many years, you can say to your grandkids, I remember when Villarreal won the @EuropaLeague.#UELfinal #ItsOurTime pic.twitter.com/9XQQYOJ4lfThis video is one to remember.
— Villarreal CF English (@Eng_Villarreal) May 26, 2021
In many years, you can say to your grandkids, I remember when Villarreal won the @EuropaLeague.#UELfinal #ItsOurTime pic.twitter.com/9XQQYOJ4lf
നേരത്തെ 2014ല്‍ സെവിയ്യയുടെ പരിശീലകനായപ്പോഴാണ് എമിറിയുടെ ശിഷ്യന്‍മാര്‍ ലീഗില്‍ കപ്പുയര്‍ത്തിയത്. മറുഭാഗത്ത് പരിശീലക വേഷത്തില്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന ഒലേ ഗണ്ണന്‍ സോള്‍ഷെയര്‍ക്ക് ഇതേവരെ കപ്പ് സ്വന്തമാക്കാനായിട്ടില്ല. 2018 മുതല്‍ യുണൈറ്റഡിന്‍റെ പരിശീലക വേഷത്തിലാണ് മുന്‍ നോര്‍വീജിയന്‍ താരം കൂടിയായ സോള്‍ഷെയര്‍.