ETV Bharat / sports

യൂറോയില്‍ തകര്‍പ്പന്‍ പോരാട്ടങ്ങള്‍; ലെവന്‍ഡോവ്‌സ്‌കി ഇന്നിറങ്ങും

നാലാം യൂറോ കപ്പ് കിരീടം ലക്ഷ്യമിട്ട് സ്‌പെയിനും 23 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രമുഖ ലീഗില്‍ ബൂട്ടുകെട്ടാന്‍ സ്‌കോട്ട്ലന്‍ഡും വീണ്ടുമൊരു മുന്നേറ്റത്തിനായി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ നേതൃത്വത്തിലുള്ള പോളണ്ടും ഇന്നിറങ്ങും

യൂറോ കപ്പ് ഇന്ന് വാര്‍ത്ത  യൂറോ കപ്പ് അപ്പ്‌ഡേറ്റ്  സ്‌പെയിനും യൂറോ കപ്പും വാര്‍ത്ത  euro cup today news  euro cup update  spain and euro cup news
യൂറോ കപ്പ്
author img

By

Published : Jun 14, 2021, 4:36 PM IST

ഗ്ലാസ്‌കോ: യൂറോ കപ്പില്‍ നടക്കാനിരിക്കുന്നത് മൂന്ന് പോരാട്ടങ്ങള്‍. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌കോയിലും സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗിലും സ്‌പെയിനിലെ സെവിയ്യയിലും യൂറോ പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ ഫുട്‌ബോള്‍ ലോകം മുഴുവന്‍ ഒരു പന്തിനൊപ്പം നീങ്ങും.

ഗ്ലാസ്‌കോയില്‍ വിരിയുമോ സ്‌കോട്ടിഷ് വസന്തം

23 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രമുഖ ലീഗില്‍ ആദ്യമായി ബൂട്ടുകെട്ടുകയാണ് സ്‌കോട്ട്ലന്‍ഡ്. ചെക്ക് റിപ്പബ്ലിക്കിനെതിരെ സ്വന്തം മണ്ണിലെ ഗ്ലാസ്‌കോയിലാണ് മത്സരം. 12,000 ത്തോളം ആരാധകരെ സാക്ഷിയാക്കി ഹാംപ്‌ഡന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ വൈകീട്ട് 6.30നാണ് മത്സരം. ചെക്ക് റിപ്പബ്ലിക്കിനെതിരെ തുടര്‍ച്ചയായ മൂന്നാമത്തെ ജയം ലക്ഷ്യമിട്ടാണ് താരങ്ങള്‍ സ്വന്തം മണ്ണില്‍ കളക്കാന്‍ ഇറങ്ങുന്നത്. നേരത്തെ നേഷന്‍സ് ലീഗിലെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ലിക്കിനെ സ്‌കോട്ട്‌ലന്‍ഡ് പരാജയപ്പെടുത്തിയിരുന്നു.

മറുഭാഗത്ത് ഫിഫയുടെ ലോക റാങ്കിങ്ങില്‍ സ്‌കോട്ട്‌ലന്‍ഡിനെക്കാള്‍ നാല് സ്ഥാനം മുകളിലുള്ള ചെക്ക് റിപ്പബ്ലിക്ക് ആധിപത്യം സ്ഥാപിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഫിഫ റാങ്കിങ്ങില്‍ സ്‌കോട്ട്‌ലന്‍ഡ് 36-ാം സ്ഥാനത്തും ചെക്ക് റിപ്പബ്ലിക്ക് 40-ാം സ്ഥാനത്തുമാണ്. നേഷന്‍സ് ലീഗിലെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് അറ്റാക്കിങ് ഫുട്‌ബോളാകും സ്‌കോട്ട്ലന്‍ഡ് പുറത്തെടുക്കുക. മത്സരത്തിലെ ആദ്യ ഗോള്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാകും. ഇംഗ്ലണ്ടും ക്രൊയോഷ്യും അടുങ്ങുന്ന ഡി ഗ്രൂപ്പിലെ കരുത്തര്‍ക്കൊപ്പമാണ് ഇരുവരും മത്സരിക്കുന്നത്.

യൂറോ കപ്പ് ഇന്ന് വാര്‍ത്ത  യൂറോ കപ്പ് അപ്പ്‌ഡേറ്റ്  സ്‌പെയിനും യൂറോ കപ്പും വാര്‍ത്ത  euro cup today news  euro cup update  spain and euro cup news
യൂറോ കപ്പ് മത്സരങ്ങള്‍ക്ക് തയാറെടുക്കുന്ന റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും കൂട്ടരും.

യൂറോയിലും താരമാകാന്‍ ലെവന്‍ഡോവ്‌സിക്കി

യൂറോയില്‍ രാത്രി 9.30ന് നടക്കുന്ന മറ്റൊരു തകര്‍പ്പന്‍ പോരാട്ടത്തില്‍ റോബര്‍ട്ട് ലവന്‍ഡോവ്‌സ്‌കിയുടെ നേതൃത്വത്തിലുള്ള പോളണ്ട് സ്ലോവോക്യയെ നേരിടും. സെന്‍റ്പീറ്റേഴ്‌സ്ബര്‍ഗിലെ ക്രെസ്റ്റോവ്‌സ്‌കി സ്റ്റേഡിയത്തില്‍ സ്ലോവോക്യയെ നേരിടുമ്പോള്‍ ലെവന്‍ഡോവ്‌സ്‌കിയില്‍ മാത്രമാണ് പോളണ്ടിന്‍റെ പ്രതീക്ഷ മുഴുവന്‍.

യൂറോപ്പ്യന്‍ ഫുട്‌ബോളിലെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചുകൂട്ടിയത് ബയേണ്‍ മ്യൂണിക്കിന്‍റെ ഈ ഫോര്‍വേഡാണ്. ഇ ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ താരതമ്യേന ദുര്‍ബലരായ സ്ലൊവോക്യക്കെതിരെ ജയത്തില്‍ കുറഞ്ഞൊന്നും ലെവന്‍ഡോവ്‌കിയും കൂട്ടരും ആഗ്രഹിക്കുന്നുണ്ടാകില്ല. 2016ല്‍ യൂറോ കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച പോളണ്ട് ഇത്തവണ കപ്പില്‍ കുറച്ചൊന്നും ആഗ്രഹിക്കുന്നുണ്ടാകില്ല. മറുഭാഗത്ത് മികച്ച താരങ്ങളുടെ അഭാവത്തില്‍ ടീമിന്‍റെ ശക്തിയില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് ബൂട്ടുകെട്ടുകയാണ് സ്ലോവോക്യ.

യൂറോ കപ്പില്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍.

സ്‌പാനിഷ് ഫൈറ്റ്; കപ്പുയര്‍ത്തുമോ നാലാമതും

യൂറോ കപ്പിലെ മറ്റൊരു തകര്‍പ്പന്‍ പോരാട്ടം സ്‌പെയിനും സ്വീഡനും തമ്മിലാണ്. ചൊവ്വാഴ്‌ച പുലര്‍ച്ചെ 12.30ന് സ്‌പെയിനിലെ ലാ കാര്‍ട്ടുജ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഇതിനകം മൂന്ന് തവണ യൂറോ കപ്പ് സ്വന്തമാക്കിയ സ്‌പെയിന്‍ നാലാം കിരീട നേട്ടത്തിനായി വമ്പന്‍ മാറ്റങ്ങളുമായാണ് എത്തുന്നത്. സെര്‍ജിയോ റാമോസ് ഉള്‍പ്പെടെയുള്ള താരങ്ങളെ മാറ്റിനിര്‍ത്തി എത്തുന്ന സ്‌പാനിഷ് ടീമിന് കൊവിഡും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. രോഗത്തെ തുടര്‍ന്ന് സ്‌പാനിഷ് നായകന്‍ സെര്‍ജിയോ ബുസ്‌കറ്റ്സ് ഐസൊലേഷനിലാണ്.

മറുഭാഗത്ത് സ്വീഡനും ഡിജാന്‍ കുലുസേവ്‌സ്‌കി, മാറ്റിയാസ് സ്വാന്‍ബര്‍ഗ് എന്നിവര്‍ ഇല്ലാതെയാണ് ഇറങ്ങുന്നത്. ഇരുവര്‍ക്കും ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ക്കസ് ബെര്‍ഗും അലക്‌സാണ്ടര്‍ ഇസാക്കും ചേര്‍ന്നാണ് സ്വീഡന്‍റെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.