ETV Bharat / sports

യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കൊവിഡ് ആശങ്ക ഒഴിഞ്ഞതിന് ശേഷം

കൊവിഡ് ആശങ്ക ഒഴിഞ്ഞാല്‍ ഒക്ടോബോറിലോ നവംബറിലോ മത്സരങ്ങള്‍ നടത്തിയേക്കും

author img

By

Published : Apr 22, 2020, 10:34 AM IST

Euro 2020 Playoffs  UEFA  Euro 2020  ഹങ്കറി  യുവേഫ  യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ്  ലാലിഗ  സ്പാനിഷ് ലീഗ്  കൊവിഡ്-19
യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ഒക്ടോബറില്‍ പുനരാരംഭിക്കാന്‍ നീക്കമെന്ന് സാന്‍ഡര്‍ സിസാന്‍യി

വാഷിങ്‌ടണ്‍: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിലെ മുടങ്ങി പോയ മത്സരങ്ങള്‍ ഒക്ടോബറിലോ നവംബറിലോ നടത്തുമെന്ന് യുവേഫ പ്രഡിന്‍റ് സാന്‍ഡര്‍ സിസാന്‍യി. ഹങ്കറിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ തീരുമാനം അന്തിമമല്ല. കൊവിഡ്-19 ആശങ്ക ഒഴിയുന്ന മുറക്ക് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യവേഫ അംഗങ്ങളായ 55 രാജ്യങ്ങളും ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളില്‍ ദേശീയ മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 16 രാജ്യങ്ങളാണ് രണ്ട് തവണ മത്സരങ്ങള്‍ മാറ്റിവച്ചത്. സ്പാനിഷ് ഫുട്ബോള്‍ ലീഗായ ലാ ലിഗ ഈ സീസണിലെ എല്ലാ മത്സരങ്ങളും അവസാനിപ്പിച്ചു. മാര്‍ച്ച് എട്ടിന് ശേഷം ഒരു മത്സരവും കളിച്ചിട്ടില്ല. സ്പാനിഷ് ഫുഡ്ബോള്‍ ഫെഡറേഷനും സമാന തീരുമാനമാണ് സ്വീകരിച്ചത്.

സ്പാനിഷ് സര്‍ക്കാറും മുതര്‍ന്ന കായിക കമ്മിറ്റി അംഗങ്ങളും ചേര്‍ന്നാണ് തീരുമാനമെടുത്തത്. അതേസമയം കടുത്ത ആരോഗ്യ സുരക്ഷിതത്വം പാലിച്ച് താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ കമ്മിറ്റി അനുമതി നല്‍കി. ആദ്യഘടത്തില്‍ ഒറ്റയ്ക്ക് ഉള്ള പരിശീലനമാണ് നല്‍കുക. രണ്ട് ആഴ്ചക്ക് ശേഷം ടീമായി പരിശീലനം നടത്താം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.