മാഞ്ചസ്റ്റര്‍: ഡര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചുകന്ന ചെകുത്താന്‍മാര്‍ പരാജയപ്പെടുത്തി. 21 മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറിയ സിറ്റിക്ക് ഹോം ഗ്രൗണ്ടില്‍ നടന്ന ഡര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മുന്നില്‍ അടിതെറ്റി. കിക്കോഫായി മുപ്പത്തിയാറാം സെക്കന്‍ഡില്‍ ഫോര്‍വേഡ് ഗബ്രിയേല്‍ ജീസസ് വരുത്തിയ പിഴവാണ് സിറ്റിക്ക് വിനയായത്. യുണൈറ്റഡിന്‍റെ ഇംഗ്ലീഷ് ഫോര്‍വേഡ് മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെ ബോക്‌സിനുള്ളില്‍ വെച്ച് ജസൂസ് മാര്‍ക്ക് ചെയ്യാനുള്ള ശ്രമത്തിനൊടുവില്‍ ഫൗളാവുകയായിരുന്നു. പിന്നാലെ റഫറി വിധിച്ച പെനാല്‍ട്ടിയിലൂടെ രണ്ടാം മിനിട്ടില്‍ മിഡ്‌ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പന്ത് വലയിലെത്തിച്ചു. ഗോളി ഡിമോറസിനെ മറികടന്ന് പന്ത് ഗോള്‍ പോസ്റ്റിന്‍റെ താഴെ ഇടത് മൂലയില്‍ ചെന്ന് പതിച്ചു.
-
Derby day highlights = 𝙚𝙨𝙨𝙚𝙣𝙩𝙞𝙖𝙡 evening viewing 🍿
— Manchester United (@ManUtd) March 7, 2021 " class="align-text-top noRightClick twitterSection" data="
🔴 #MUFC
#️⃣ #MCIMUN
">Derby day highlights = 𝙚𝙨𝙨𝙚𝙣𝙩𝙞𝙖𝙡 evening viewing 🍿
— Manchester United (@ManUtd) March 7, 2021
🔴 #MUFC
#️⃣ #MCIMUNDerby day highlights = 𝙚𝙨𝙨𝙚𝙣𝙩𝙞𝙖𝙡 evening viewing 🍿
— Manchester United (@ManUtd) March 7, 2021
🔴 #MUFC
#️⃣ #MCIMUN
രണ്ടാം പകുതിയിലാണ് സോള്‍ഷെയറുടെ ശിഷ്യന്‍മാരുടെ അടുത്ത ഗോള്‍. ഇത്തവണ റാഷ്‌ഫോര്‍ഡിന്‍റെ അസിസ്റ്റില്‍ ലൂക്ക് ഷോയാണ് വല കുലുക്കിയത്. ബോക്‌സിന് മുന്നില്‍ ലഭിച്ച പന്ത് ലൂക്ക് ഷോ വിദഗ്‌ധമായി വലയിലെത്തിച്ചു.
-
🎥 Start your day the United way with our extended highlights from yesterday's win! ⬇#MUFC
— Manchester United (@ManUtd) March 8, 2021 " class="align-text-top noRightClick twitterSection" data="
">🎥 Start your day the United way with our extended highlights from yesterday's win! ⬇#MUFC
— Manchester United (@ManUtd) March 8, 2021🎥 Start your day the United way with our extended highlights from yesterday's win! ⬇#MUFC
— Manchester United (@ManUtd) March 8, 2021
ഇരു പകുതികളിലും നിര്‍ഭാഗ്യം കൊണ്ടാണ് സിറ്റിക്ക് ഗോള്‍ നേടാന്‍ സാധിക്കാതെ പോയത്. ഗുണ്ടോന്‍റെയും ജസൂസിന്‍റെയും ഒന്നിലധികം ഷോട്ടുകളാണ് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയത്. മത്സരത്തില്‍ ഉടനീളം 23 ഷോട്ടുകള്‍ സിറ്റി ഉതിര്‍ത്തപ്പോള്‍ യുണൈറ്റഡിന് ആറ് ഷോട്ട് മാത്രമെ തൊടുക്കാനായുള്ളൂ. ഇരു ടീമുകളുടെയും ആറ് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് എത്തിയപ്പോള്‍ ഗോള്‍വര കടന്നത് യുണൈറ്റഡിന്‍റെ രണ്ട് ഷോട്ടുകള്‍ക്ക് മാത്രമായിരുന്നു.
ഡര്‍ബി ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 28 മത്സരങ്ങളില്‍ നിന്നും 15 ജയവും ഒമ്പത് സമനിലയും ഉള്‍പ്പെടെ 54 പോയിന്‍റാണ് സോള്‍ഷയറുടെ ശിഷ്യന്‍മാര്‍ക്കുള്ളത്. അതേസമയം ടേബിള്‍ ടോപ്പേഴ്‌സായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 11 പോയിന്‍റ് മുന്‍തൂക്കമാണുള്ളത്. 28 മത്സരങ്ങളില്‍ നിന്നും 20 ജയവും അഞ്ച് സമനിലയും ഉള്‍പ്പെടെ 65 പോയിന്‍റാണ് സിറ്റിക്കുള്ളത്.