ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണ്‍ മത്സരം സമനിലയില്‍. ഗൂഡിസണ്‍ പാർക്കില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു പിരിഞ്ഞു. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളും പിറന്നത്. മൂന്നാം മിനിട്ടില്‍ എവർട്ടണിന്‍റെ മുന്നേറ്റതാരം ഡൊമിനിക്ക് കാള്‍വെര്‍ട്ട് ലെവിന്‍ ആദ്യ ഗോൾ നേടി. പിന്നാലെ 31-ാം മിനിട്ടില്‍ മുന്നേറ്റതാരം ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് വേണ്ടി സമനില സ്വന്തമാക്കി.
-
A dramatic afternoon ends all square at Goodison Park.#MUFC #EVEMUN
— Manchester United (@ManUtd) March 1, 2020 " class="align-text-top noRightClick twitterSection" data="
">A dramatic afternoon ends all square at Goodison Park.#MUFC #EVEMUN
— Manchester United (@ManUtd) March 1, 2020A dramatic afternoon ends all square at Goodison Park.#MUFC #EVEMUN
— Manchester United (@ManUtd) March 1, 2020
ഇഞ്ച്വറി ടൈമില്‍ എവർട്ടണിന് ഗോൾ അവസരം പിറന്നെങ്കിലും വീഡിയോ അസിസ്റ്റ് റഫറിയുടെ തീരുമാനം യുണൈറ്റഡിന് അനുകൂലമായി. ലെവിന്‍റെ ഗോളിന് വാറിലൂടെ ഓഫ്‌സൈഡ് വിളിച്ചു. 28 മത്സരങ്ങളില്‍ നിന്നും 42 പോയിന്‍റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. അതേസമയം 28 മത്സരങ്ങളില്‍ നിന്നും 37 പോയിന്‍റ് മാത്രമുള്ള എവർട്ടണ്‍ 11-ാം സ്ഥാനത്താണ്. മാഞ്ചസ്റ്റർ ഡർബിക്ക് മുന്നോടിയായി നടന്ന മത്സരത്തില്‍ ജയിക്കാനായില്ലെന്നത് യുണൈറ്റഡിന് ക്ഷീണമാകും. മാർച്ച് എട്ടിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരം. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ്. അതേസമയം എവർട്ടണ്‍ ലീഗിലെ അടുത്ത മത്സരത്തില്‍ ചെല്‍സിയെ നേരിടും.