ETV Bharat / sports

ഇപിഎല്‍: ബോക്‌സിങ് ഡേയില്‍ നീലപ്പടയും ഗണ്ണേഴ്‌സും നേര്‍ക്കുനേര്‍ - epl boxing day news

ബോക്‌സിങ് ഡേയില്‍ നടക്കുന്ന മറ്റൊരു വമ്പന്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലെസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരും. മത്സരം വൈകീട്ട് ആറിന്.

ഇപിഎല്‍ ബോക്‌സിങ് ഡേ വാര്‍ത്ത  ബോക്‌സിങ് ഡേ ഫുട്‌ബോള്‍ വാര്‍ത്ത  epl boxing day news  boxing day football news
ഇപിഎല്‍
author img

By

Published : Dec 25, 2020, 7:21 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ബോക്‌സിങ് ഡേ പോരാട്ടത്തില്‍ ആഴ്‌സണലും ചെല്‍സിയും നേര്‍ക്കുനേര്‍ വരും. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഹാമിനെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന്‍റെ ജയം സ്വന്തമാക്കിയ നീലപ്പട കുതിപ്പ് തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ആഴ്‌സണലിന്‍റെ ആയുധപ്പുരയിലേക്കെത്തുന്നത്.

രാത്രി 11 മണിക്കാണ് ഇരു ടീമകളും തമ്മിലുള്ള പോരാട്ടം. മറുഭാഗത്ത് സീസണില്‍ മോശം തുടക്കം ലഭിച്ചതിന്‍റെ ക്ഷീണത്തിലാണ് മൈക്കള്‍ അട്ടേരയുടെ ശിഷ്യന്‍മാര്‍. 14 മത്സരങ്ങളില്‍ നിന്നും നാല് ജയങ്ങള്‍ മാത്രമുള്ള ആഴ്‌സണല്‍ പോയിന്‍റ് പട്ടികയില്‍ 15ാം സ്ഥാനത്താണ്. മറുഭാഗത്ത് 14 മത്സരങ്ങളില്‍ നിന്നും ഏഴ്‌ ജയങ്ങളുമായി ചെല്‍സി അഞ്ചാം സ്ഥാനത്തും.

ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ എവര്‍ടണോട് പരാജയപ്പെട്ട ഗണ്ണേഴ്‌സ് ഇത്തവണ ജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല. നവംബര്‍ ഒന്നിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയ ശേഷം ആഴ്‌സണലിന് തുടര്‍ച്ചയായ ഏഴ്‌ മത്സരങ്ങളില്‍ ജയം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൂടാതെ നായകന്‍ ഒബുമയാങ് പരിക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തുന്ന കാര്യം സംശയമാണ്. പരിക്കിനെ തുടര്‍ന്ന് ഒബുമയാങിന് നേരത്തെ ലീഗിലെ രണ്ട് മത്സരങ്ങള്‍ നഷ്‌ടമായിരുന്നു.

മറുഭാഗത്ത് ബെന്‍ ചിന്‍വെല്‍, റീസെ ജെയിംസ് എന്നിവരുടെ പരിക്ക് ഭേദമായെങ്കിലും എമിറേറ്റ്സ്‌ സ്റ്റേഡിയത്തില്‍ നടക്കുന്ന ബോക്‌സിങ് ഡേ പോരാട്ടത്തില്‍ കളിക്കുന്ന കാര്യം സംശയമാണ്. പേശിക്ക് പരിക്കേറ്റ ഹക്കീം സിയച്ചും നാളെ കളിക്കുന്ന കാര്യം സംശയമാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ നേരിടും. മത്സരം വൈകീട്ട് ആറിന് ആരംഭിക്കും. ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ പ്ലേ ഓഫ്‌ കാണാതെ പുറത്തായ യുണൈറ്റഡിന് പ്രീമയിര്‍ ലീഗില്‍ മുന്നേറിയെ തീരു. കിരീട വരള്‍ച്ച അത്രത്തോളം യുണൈറ്റഡിനെ വലച്ചിട്ടുണ്ട്. മറുഭാഗത്ത് ലീഗില്‍ മികച്ച ഫോമിലാണ് ലെസ്റ്റര്‍ സിറ്റി. 27 പോയിന്‍റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ലെസ്റ്റര്‍. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ടോട്ടന്‍ഹാമിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലെസ്റ്റര്‍ പരാജയപ്പെടുത്തിയത്.

ആസ്റ്റണ്‍ വില്ല ലീഗിലെ മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടുമ്പോള്‍ ഫുള്‍ഹാമിന്‍റെ എതിരാളികള്‍ സതാംപ്‌റ്റണാണ്. ഇരു മത്സരങ്ങളും നാളെ രാത്രി 8.30ന് ആരംഭിക്കും. മത്സരങ്ങള്‍ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ തത്സമയം കാണാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.