ലണ്ടന്‍ : യൂറോ കപ്പിനുള്ള ഇംഗ്ലണ്ടിന്‍റെ താല്‍ക്കാലിക ടീമിനെ പ്രഖ്യാപിച്ച് പരിശീലകന്‍ ഗാരെത്ത് സൗത്ത്ഗേറ്റ്. 33 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ചിലെ ലോകകപ്പ് ക്വാളിഫയറില്‍ നിന്നും ഒഴിവാക്കപ്പെട്ട അലക്സാണ്ടർ അർനോൾഡിനെ താല്‍ക്കാലിക ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് സാഹചര്യത്തില്‍ ഒരു ടീമില്‍ 26 അംഗങ്ങളെയാണ് ഉള്‍പ്പെടുത്താനാവുക. ഇതോടെ എഴ് കളിക്കാരെ ഗാരെത്തിന് പുറത്താക്കേണ്ടി വരും. ജൂണ്‍ ഒന്നിനാണ് ടീമിന്‍റെ അന്തിമ പ്രഖ്യാപനമുണ്ടാവുക. ബെൻ വൈറ്റ്, ബെൻ ഗോഡ്ഫ്രെ, ആരോൺ റാംസ്‌ഡേൽ എന്നിവരെ ആദ്യമായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
-
Ahead of naming his final #EURO2020 squad next week, Gareth Southgate has selected 33 players to join up with the #ThreeLions from this weekend as our preparations for this summer's tournament get under way.
— England (@England) May 25, 2021 " class="align-text-top noRightClick twitterSection" data="
">Ahead of naming his final #EURO2020 squad next week, Gareth Southgate has selected 33 players to join up with the #ThreeLions from this weekend as our preparations for this summer's tournament get under way.
— England (@England) May 25, 2021Ahead of naming his final #EURO2020 squad next week, Gareth Southgate has selected 33 players to join up with the #ThreeLions from this weekend as our preparations for this summer's tournament get under way.
— England (@England) May 25, 2021
also read: യൂറോ കപ്പ്: സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു; റാമോസ് പുറത്ത്
പരിക്കേറ്റ ഹാരി മാഗ്വെയർ, ജോർദാൻ ഹെൻഡേഴ്സൺ, കാൽവിൻ ഫിലിപ്സ് എന്നിവരും താല്‍ക്കാലിക ടീമിന്‍റെ ഭാഗമാണ്. ജൂൺ 12 മുതലാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. ക്രൊയേഷ്യ, സ്കോട്ട്ലാൻഡ്, ചെക്ക് റിപ്പബ്ലിക് എന്നിവരോടൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇംഗ്ലണ്ട്. ജൂണ്‍ 13ന് ക്രൊയേഷ്യയ്‌ക്കെതിരെയാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം.