ETV Bharat / sports

ചെമ്പടയുടെ കുതിപ്പിന് അവസാനം; തിരിച്ചുവരുമെന്ന് ക്ലോപ്പ് - ഇപിഎല്‍ വാർത്ത

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ദുർബലരായ വാറ്റ്ഫോർഡിനോട് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെട്ടത്

epl news  liverpool news  ഇപിഎല്‍ വാർത്ത  ലിവർപൂൾ വാർത്ത
ചെമ്പട
author img

By

Published : Mar 1, 2020, 8:40 PM IST

വാറ്റ്‌ഫോര്‍ഡ്: മൈതാനത്ത് ഇതേവരെ പുറത്തെടുത്തത് ഗംഭീര പ്രകടമാണെന്ന് ലിവർപൂൾ പരിശീലകന്‍ യൂർഗന്‍ ക്ലോപ്പ്. പ്രീമിയർ ലീഗിലെ ദുർബലരായ വാറ്റ്ഫോർഡിനോട് ഏകപക്ഷീയമായ ഒരു മൂന്ന് ഗോളിന് ചെമ്പട പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒന്നും ഇവിടെ അവസാനിച്ചിട്ടില്ല. കളിക്കളത്തില്‍ തുടർന്നും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും യൂർഗന്‍ ക്ലോപ്പ് പറഞ്ഞു.

പ്രീമിയർ ലീഗില്‍ ഇന്നലെ വാറ്റ്‌ഫോര്‍ഡിന്‍റെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തിലാണ് ലിവർപൂളിന്‍റെ അപരാജിത കുതിപ്പിന് അന്ത്യമായത്. ലീഗില്‍ തുടർച്ചയായ 44-ാം ജയം തേടി ഇറങ്ങിയ ചെമ്പട ആതിഥേയർക്ക് മുന്നില്‍ മുട്ടുമടക്കി. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചപ്പോൾ രണ്ടാം പകുതിയിലായിരുന്നു വാറ്റ്‌ഫോര്‍ഡിന്‍റെ മൂന്ന് ഗോളുകളും. മുന്നേറ്റ താരങ്ങളായ സറിന്‍ ഇരട്ട ഗോളുമായി തിളങ്ങി. 54-ാം മിനിട്ടിലും 60-ാം മിനിട്ടിലുമായിരുന്നു സിറിന്‍റെ ഗോളുകൾ. 72-ാം മിനിട്ടില്‍ ചെമ്പടയുടെ വല കുലുക്കി ഡിനി വാറ്റ്‌ഫോര്‍ഡിന്‍റെ ഗോൾ വേട്ട അവസാനിപ്പിച്ചു. ലീഗില്‍ ലിവർപൂളിന്‍റെ ഈ സീസണിലെ ആദ്യ തോല്‍വികൂടിയാണ് ഇത്. ഈ സീസണില്‍ നിലവില്‍ 18 ജയങ്ങളുമായി നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ റെക്കോഡിന് ഒപ്പമാണ് ചെമ്പട. അതേസമയം ലീഗിലെ പോയിന്‍റ് പട്ടികയില്‍ 22 പോയിന്‍റിന്‍റെ മുന്‍തൂക്കവുമായി ലീവർപൂൾ തന്നെയാണ് ഒന്നാമത്. 28 മത്സരങ്ങളില്‍ നിന്നും 79 പോയിന്‍റാണ് ലിവർപൂളിന് ഉള്ളത്. നിലവില്‍ 28 മത്സരങ്ങളില്‍ നിന്നും 27 പോയിന്‍റ് മാത്രമുള്ള വാറ്റ്‌ഫോര്‍ഡ് തരംതാഴ്‌ത്തല്‍ ഭീഷണി നേരിടുകയാണ്.

അതേസമയം മറ്റൊരു മത്സരത്തില്‍ ബോണ്‍മൗത്തിന് എതിരെ ചെല്‍സി സമനില വഴങ്ങി. ബോൺമൗത്തിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഇരട്ടഗോള്‍ നേടിയ മാര്‍ക്കോസ് അലോന്‍സോയാണ് ചെൽസിയുടെ രക്ഷകനായത്. 33-ാം മിനിട്ടിലും 85-ാം മിനിട്ടിലും അലോന്‍സോ ചെൽസിക്കായി ഗോൾ നേടി. 54-ാം മിനിറ്റില്‍ ജെഫേഴ്‌സൺ ലെര്‍മയും 57-ാം മിനിറ്റില്‍ ജോഷ്വ കിംഗും ബോൺമൗത്തിനായി ഗോള്‍ സ്വന്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.