ലണ്ടന്‍: ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ആഴ്‌സണലിന്‍റെ ഹോം ഗ്രൗണ്ടിലെ ഗാലറി വീണ്ടും സജീവമായി. യൂറോപ്പ ലീഗിന്‍റെ ഭാഗമായി നടന്ന മത്സരം കാണാനാണ് കാണികള്‍ക്ക് അവസരം ലഭിച്ചത്. 2000 പേര്‍ക്കാണ് മത്സരം നേരിട്ട് കാണാന്‍ അവസരം ലഭിച്ചത്.
റാപിഡ് വെയിന് എതിരായ മത്സരത്തില്‍ ഗണ്ണേഴ്‌സ് ഒന്നിനെതിരെ നാല് ഗോളുകളുടെ ജയം സ്വന്തമാക്കി. ആദ്യ പകുതിയില്‍ മൂന്നും രണ്ടാം പകുതിയില്‍ ഒരു തവണയും ഗണ്ണേഴ്‌സ് എതിരാളികളുടെ വല ചലിപ്പിച്ചു. 10ാം മിനിട്ടിട്ടില്‍ ലാകാസട്ടെയും 17ാം മിനിട്ടില്‍ മാരിയും 44ാം മിനിട്ടില്‍ എഡി എൻകേട്ടിയയും 66ാം മിനിട്ടില്‍ സ്‌മിത്ത് റോവും ഗണ്ണേഴ്‌സിനായി വല ചലിപ്പിച്ചു.
47ാം മിനിട്ടില്‍ ജപ്പാനീസ് താരം കോയ കിറ്റഗാവയാണ് റാപ്പിഡ് വെയിന് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. യൂറോപ്പ ലീഗില്‍ 15 പോയിന്‍റുമായി ആഴ്‌സണല്‍ ഇതിനകം പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കി കഴിഞ്ഞു.