ETV Bharat / sports

ചെക്ക് റിപ്പബ്ലിക് ക്യാപ്റ്റൻ വ്‌ളാഡിമിർ ഡാരിഡ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു

ബുണ്ടസ് ലീഗ ക്ലബ്ബായ ഹെർത്ത ബെർലിന്‍റെ മിഡ്ഫീല്‍ഡറായ താരം 76 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Czech Republic  Vladimir Darida  euro cup  euro 2020  ചെക്ക് റിപ്പബ്ലിക് ക്യാപ്റ്റൻ  ചെക്ക് റിപ്പബ്ലിക്  വ്‌ളാഡിമിർ ഡാരിഡ  വിരമിച്ചു
ചെക്ക് റിപ്പബ്ലിക് ക്യാപ്റ്റൻ വ്‌ളാഡിമിർ ഡാരിഡ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു
author img

By

Published : Jul 5, 2021, 9:58 AM IST

പ്രാഗ്: യൂറോ കപ്പില്‍ ഡെന്മാര്‍ക്കിനെതിരായ ക്വാര്‍ട്ടര്‍ തോല്‍വിക്ക് പിന്നാലെ ചെക്ക് റിപ്പബ്ലിക് ക്യാപ്റ്റൻ വ്‌ളാഡിമിർ ഡാരിഡ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചു. ബുണ്ടസ് ലീഗ് ക്ലബ്ബായ ഹെർത്ത ബെർലിന്‍റെ മിഡ്ഫീല്‍ഡറായ താരം 76 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ കണ്ടെത്തിയിട്ടുണ്ട്.

'ദേശീയ ടീം യൂറോയോട് വിട പറഞ്ഞു. ഞാൻ എന്‍റെ സഹകളിക്കാരോടും വിടപറയുന്നു' 30കാരനായ വ്ലാഡിമിര്‍ ഡാരിഡ പറഞ്ഞു. വിക്ടോറിയ പിൽസനിൽ തന്‍റെ കരിയർ ആരംഭിച്ച ഡാരിഡ, 2012ലെ യൂറോ കപ്പിന് തൊട്ടുമുമ്പാണ് ദേശീയ ടീമിൽ ഇടം നേടിയത്. ആ വര്‍ഷമാണ് ക്വാർട്ടർ ഫൈനലിലായിരുന്നു ചെക്ക് ടീം പുറത്തായത്.

also read: 'അമ്മയും ഭാര്യയും കണക്കിന് ശകാരിച്ചു'; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ദിനേശ് കാര്‍ത്തിക്

അതേസമയം തനിക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ടെന്ന് താരം പറഞ്ഞു. "കഴിഞ്ഞ ബുണ്ടസ് ലീഗയ്ക്കും അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുമായി 140 ദിവസമാണ് വീട്ടില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നത്. വളരെ കൂടുതല്‍ സമയം എന്‍റെ കുടുംബത്തോടും മകനോടുമൊപ്പം ചിലവഴിക്കേണ്ടതുണ്ട്" വ്ലാഡിമിര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.