ലിസ്‌ബന്‍: അന്താരാഷ്ട്ര ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോ. രാജ്യന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് റോണാള്‍ഡോ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്.
അയര്‍ലന്‍റിനെതിരായ ലോക കപ്പ് യോഗ്യത മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് താരത്തിന്‍റെ നേട്ടം. നിലവില്‍ 180 മത്സരങ്ങളില്‍ നിന്നും 111 ഗോളുകളാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. ഇതോടെ ഇറാന്‍ ഇതിഹാസം അലി ദേയയുടെ 109 ഗോളെന്ന റെക്കോഡ് പഴങ്കഥയായി. 149 മത്സരങ്ങളില്‍ നിന്നായിരുന്നു ദേയയുടെ നേട്ടം.
-
🗣️ “You have become not only a national hero but an international icon and a role model for aspiring players all around the world. Parabéns, Cristiano!”
— FIFA.com (@FIFAcom) September 1, 2021 " class="align-text-top noRightClick twitterSection" data="
👏 FIFA President Gianni Infantino hails record-breaking @Cristiano 👑
👉 https://t.co/O3WZ8oM6hA pic.twitter.com/LfjfCneY5b
">🗣️ “You have become not only a national hero but an international icon and a role model for aspiring players all around the world. Parabéns, Cristiano!”
— FIFA.com (@FIFAcom) September 1, 2021
👏 FIFA President Gianni Infantino hails record-breaking @Cristiano 👑
👉 https://t.co/O3WZ8oM6hA pic.twitter.com/LfjfCneY5b🗣️ “You have become not only a national hero but an international icon and a role model for aspiring players all around the world. Parabéns, Cristiano!”
— FIFA.com (@FIFAcom) September 1, 2021
👏 FIFA President Gianni Infantino hails record-breaking @Cristiano 👑
👉 https://t.co/O3WZ8oM6hA pic.twitter.com/LfjfCneY5b
മലേഷ്യയുടെ മൊക്താർ ദഹാരി (142 മത്സരങ്ങളില്‍ നിന്നും 89 ഗോളുകള്‍), ഹങ്കറിയുട ഫെറെങ്ക് പുസ്‌കാസ് (85 മത്സരങ്ങളില്‍ നിന്നും 84 ഗോളുകള്‍), സാംബിയയുടെ ഗോഡ്‌ഫ്രെ (111 മത്സരങ്ങളില്‍ നിന്നും 79 ഗോളുകള്‍) എന്നിവരാണ് അന്താരാഷ്ട്ര ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.
അര്‍ജന്‍റീനന്‍ നായകന്‍ ലയണല്‍ മെസി (151 മത്സരങ്ങളില്‍ നിന്നും 76 ഗോളുകള്‍) എട്ടാം സ്ഥാനത്തും, ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി (118 മത്സരങ്ങളില്‍ നിന്നും 74 ഗോളുകള്‍) 13ാം സ്ഥാനത്തുമാണുള്ളത്.
also read: യുവതാരം കാമവിങ്ങയെ കൂടാരത്തിലെത്തിച്ച് റയല്‍ മാഡ്രിഡ്
മത്സരത്തില്‍ റോണാള്‍ഡോയുടെ മികവില്‍ 2-1ന് പോര്‍ച്ചുഗല്‍ അയര്‍ലന്‍റിനെ കീഴടക്കിയിരുന്നു. 89, 96 മിനിട്ടുകളിലായിരുന്നു പോര്‍ച്ചുഗല്‍ താരം വല കുലുക്കിയത്. അതേസമയം 45ാം മിനുട്ടില്‍ ജോൺ ഈഗനാണ് അയര്‍ലന്‍റിനായി ലക്ഷ്യം കണ്ടത്. അതേസമയം ആദ്യം ലഭിച്ച പെനാൽറ്റി റൊണാൾഡോ പാഴാക്കിയിരുന്നു.
"ഞാൻ വളരെ സന്തോഷവാനാണ്. റെക്കോഡ് മറികടന്നതിനാൽ മാത്രമല്ല, ഞങ്ങളുടെ പ്രത്യേക നിമിഷങ്ങൾക്കായി, കളിയുടെ അവസാന നിമിഷങ്ങളില്‍ രണ്ട് ഗോളുകൾ നേടുന്നത് വളരെ ബുദ്ധിമുട്ടാണ്, ടീം ചെയ്തതിനെ ഞാൻ അഭിനന്ദിക്കുന്നു." മത്സരത്തിന് പിന്നാലെ താരം പ്രതികരിച്ചു.
അതേസമയം ഈ മത്സരത്തോടെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന സെർജിയോ റാമോസിന്‍റെ റെക്കോഡിനൊപ്പമെത്താനും ക്രിസ്റ്റ്യാനോയ്ക്കായി. 2003ൽ, 18ാം വയസിലാണ് ക്രിസ്റ്റ്യാനോ അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. കസാഖിസ്ഥാനെതിരായ മത്സരത്തിലായിരുന്നു താരത്തിന്‍റെ അരങ്ങേറ്റം.