റോം: പ്രൊഫഷണല്‍ ഫുട്ബോളില്‍ 1000 മത്സരങ്ങൾ തികച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയന്‍ സീരി എയില്‍ ഞായറാഴ്‌ച പുലർച്ചെ സ്‌പാലിനെതിരായ മത്സരത്തോടെയാണ് പോർച്ചുഗീസ് താരം ഈ നേട്ടം പിന്നിട്ടത്. ക്ലബ് ഫുട്ബോളില്‍ ക്രിസ്റ്റ്യാനോയുടെ 836-ാം മത്സരമായിരുന്നു ഇത്. ഇത് കൂടാതെ നേരത്തെ പോർച്ചുഗലിന് വേണ്ടി താരം 164 അന്താരാഷ്‌ട്ര മത്സരങ്ങളും കളിച്ചിട്ടുണ്ട്.
സ്പോർട്ടിങ് ലിസ്ബണിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ ക്ലബ് ഫുട്ബോൾ കളിച്ച് തുടങ്ങുന്നത്. പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും അവിടെനിന്ന് റയല്‍ മാഡ്രിഡിലേക്കും ചേക്കേറി. നിലവില്‍ ഇറ്റാലിയന്‍ ക്ലബായ യുവന്‍റസിന് വേണ്ടിയാണ് 35കാരനായ താരം കളിക്കുന്നത്. ക്ലബ് ഫുട്ബോളില്‍ 626 ഗോളുകളും അന്താരാഷ്‌ട്ര തലത്തില്‍ പോർച്ചുഗലിന് വേണ്ടി 99 ഗോളുകളും താരം ഇതിനകം സ്വന്തമാക്കി. ഫുട്ബോൾ രംഗത്തെ മികവിന് അഞ്ച് തവണ ബലണ്‍ദ്യോർ പുരസ്‌കാരവും ക്രിസ്റ്റ്യാനോയെ തേടിയെത്തി.
സീരി എ; യുവന്‍റസ് വീണ്ടും ഒന്നാമത്
ഇറ്റാലിയന്‍ സീരി എ പോയിന്‍റ് പട്ടികയില്‍ യുവന്‍റസ് വീണ്ടും ഒന്നാമത്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തില്‍ സ്‌പാലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് പട്ടികയില്‍ യുവന്‍റസ് ഒന്നാമതെത്തിയത്. 39-ാം മിനിട്ടില്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുവന്‍റസിനായി ആദ്യ ഗോൾ നേടിയത്.
-
39' | 🔥 | CRISTIANOOOOOOOOOO!!!!!! CR7 BREAKS THE DEADLOCK!!!!!! ⚽️⚪️⚫️#SPALJuve [0-1] #ForzaJuve @officialpes pic.twitter.com/bSwrz0YqVh
— JuventusFC (@juventusfcen) February 22, 2020 " class="align-text-top noRightClick twitterSection" data="
">39' | 🔥 | CRISTIANOOOOOOOOOO!!!!!! CR7 BREAKS THE DEADLOCK!!!!!! ⚽️⚪️⚫️#SPALJuve [0-1] #ForzaJuve @officialpes pic.twitter.com/bSwrz0YqVh
— JuventusFC (@juventusfcen) February 22, 202039' | 🔥 | CRISTIANOOOOOOOOOO!!!!!! CR7 BREAKS THE DEADLOCK!!!!!! ⚽️⚪️⚫️#SPALJuve [0-1] #ForzaJuve @officialpes pic.twitter.com/bSwrz0YqVh
— JuventusFC (@juventusfcen) February 22, 2020
60-ാം മിനിട്ടില്‍ ആരോണ്‍ റാംസി യുവന്‍റസിനായി രണ്ടാമത്തെ ഗോൾ നേടി. 69-ാം മിനിട്ടില്‍ മുന്നേറ്റ താരം ആദ്രെയാ പിതാഞ്ഞ്യ പെനാല്‍ട്ടിയിലൂടെ സ്‌പാലിന് വേണ്ടി ആശ്വാസ ഗോൾ നേടി. 59 പോയിന്‍റുമായി പട്ടികയില്‍ ലാസിയോ രണ്ടാമതും 54 പോയിന്‍റുമായി ഇന്‍റർ മിലാന്‍ മൂന്നാമതുമാണ്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ബ്രെസിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നാപ്പോളി പരാജയപ്പെടുത്തി.